കൈപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി. സി.സി. യുടെ നിർദ്ദേശ പ്രകാരം പിണറായി വിജയന്റെ ജനദ്രോഹ നയങ്ങൾ കെതിരെയും മാഫിയ ബന്ധങ്ങൾ കെതിരെയും, വില വർധനക്കെതിരെയും, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ട്
നടത്തിയ പ്രതിഷേധ റാലി മണ്ഡലം പ്രസിഡണ്ട് എൻ കെ രാജുവിന്റെ അധ്യക്ഷതയിൽ ഐഎൻടിസി ജില്ലാ സെക്രട്ടറി എ ടി ജോസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് സെക്രട്ടറി മാരായ സി എം ലോറൻസ്, കെ ടി ഫ്രാൻസിസ്, മുൻ മണ്ഡലം പ്രസിഡണ്ട് എൻ ആർ വേണുഗോപാൽ, മണ്ഡലം വൈസ് പ്രസിഡണ്ട് പി എം ഹനീഫ, സെക്രട്ടറിമാരായ ജോൺസൺ ജോർജ്, ബിജു പാലയൂർ, ജോർജ് എ പി, കാർത്തികേയൻ, ജോബി ജേക്കബ്, സ്റ്റാനോ സി ഒ, ജേക്കബ് ഫ്രാൻസിസ്, സേവിയർ വടക്കൻ, വിൻസന്റ്, സോബിൻ, പി ൽ ജോസ് , നിമ്മി എന്നിവർ സംസാരിച്ചു.
.jpg)