കളഞ്ഞ്കിട്ടിയ ഒന്നരപവന്റെ സ്വർണ്ണ ആഭരണം ഉടമക്ക് നൽകി മാതൃകയായി.
കഴിഞ്ഞ ദിവസം വൈകീട്ട് മരത്തംകോടുള്ള
ഹൈപ്പർമാർക്കറ്റിന്റെ തൊട്ടടുത്ത റോഡിന് അരികിൽ നിന്നാണ് ഓട്ടോ ഡ്രൈവറായ കിടങ്ങൂർ കുളങ്ങര വളപ്പിൽ മൊയ്തുണ്ണിയുടെ മകനായ ബഷീറിന് സ്വർണ്ണാഭരണം കിട്ടിയത്. സ്വർണമാണെന്ന് ബോധ്യപ്പെട്ടതോടെ
മരത്തംകോട് ഹൈപ്പർമാർക്കറ്റ് എച്ച് ആർ മാനേജരെ വിവരമറിയിക്കുകയായിരുന്നു.
തിരുവോണ ദിവസം തിരുവത്ര സ്വദേശിയായ പാലക്കൽ അലി ഭാര്യ ശരീഫ പഴുന്നാനയിലുള്ള തന്റെ വീട്ടിലേക്കുള്ള യാത്രയിൽ ആണ് ആഭരണം നഷ്ടമായത്. വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കിട്ടിയിരുന്നില്ല, വീട്ടിലേക്ക് പോകുന്ന വഴിക്ക് വാഹനം നിറുത്തി ഹൈപ്പർ മാർക്കറ്റിന്റെ സൈഡിൽ ഇറങ്ങിയിരുന്ന പ്രദേശത്ത് അന്വേഷിച്ച് എത്തിയപ്പോൾ
ഹൈപ്പർ മാർക്കറ്റിന്റെ എച്ച് ആർ മാനേജർ
സിയാദ് ഹുസൈൻ പാദസ്വരം ലഭിച്ച വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ഒന്നേകാൽ ലക്ഷം രൂപ യോളം വിലയുള്ള
സ്വർണാഭരണം ഉടമക്ക് നൽകി.
മാതൃകയായ ബഷീർ

