കൈപ്പറമ്പ് :
യാത്രകൾ ഒരിക്കലും അവസാനിക്കുന്നില്ല അതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കുന്നു
ഇന്ത്യ മുഴുവൻ യാത്ര ചെയ്യാനുള്ള ആഗ്രഹം തുടങ്ങിയിട്ട് ഒരുപാട് കാലമായി കൈപ്പറമ്പ് സ്വദേശികളായ ബിന്റോ വാഴപ്പിള്ളിക്കും ,
( ബിന്റോ വാഴപ്പിള്ളി )
ഷിബിൻ പുലിക്കോട്ടിലിനും, അതിനിടയിൽ കൊറോണ കാലത്താണ് ജീവിതത്തിലേക്ക് സൈക്കിൾ കടന്നുവരുന്നത് .
(ഷിബിൻ പുലിക്കോട്ടിൽ)ഇന്ത്യ മുഴുവൻ യാത്ര ചെയ്യണമെന്ന ആഗ്രഹം അതെങ്ങനെ സൈക്കിളിൽ പോകണം എന്നായി. ചെറുതും വലുതുമായ നിരവധി സൈക്കിൾ യാത്രകൾ നാട്ടിൽ നടത്തിട്ടുണ്ടെങ്കിലും ഇത്രയും വലിയ യാത്ര ഇത് ആധ്യമായിട്ടാണ് , 2021 സെപ്റ്റംബർ 22 തിയതി അവരുടെ സ്വപ്നയാത്രയ്ക്ക് ആരംഭം കുറിച്ചു . ജീവിതം തന്നെ മാറ്റിമറിച്ച യാത്ര . തൃശ്ശൂർ കൈപ്പറമ്പ് സ്വദേശികളായ അവർ യാത്രയ്ക്ക് തുടക്കം കുറിച്ചത് സ്വന്തം വീടുകളിൽ നിന്ന് തന്നെയായിരുന്നു . ഡിഗ്രി പഠനത്തിനുശേഷം ഉണ്ടായിരുന്ന ജോലിയും രാജിവെച്ചായിരുന്നു യാത്ര. രണ്ടുമാസത്തിനുള്ളിൽ തിരിച്ചുവരാമെന്നും അതിനുശേഷം ജോലിയിൽ പ്രവേശിക്കുമെന്നും വീട്ടുകാരെ പറഞ്ഞു ബോധിപ്പിച്ച് വീട്ടിൽ നിന്ന് യാത്ര ആരംഭിച്ചു , സ്വാഭാവികമായും വീട്ടിൽ നിന്നും നാട്ടിൽ യാതൊരുവിധ സപ്പോർട്ടും ഉണ്ടായിരുന്നില്ല . വെറുതെ കുറേ ടൂറിസ്റ്റ് സ്ഥലങ്ങൾ മാത്രം കണ്ടു പോകുന്ന ഒരു യാത്രയായിരുന്നില്ല അവരുടേത്. സൈക്കിളിൽ അധികമാരും സഞ്ചരിക്കാത്ത പല ഗ്രാമങ്ങളിലൂടെ ഒരുപാട് ദിവസം താമസിച്ച് അവിടുത്തെ ആളുകളുമായി ഇടപഴകിയും അവരോടൊപ്പം അവിടുത്തെ സ്ഥലങ്ങളും ഭക്ഷണവും എല്ലാം ശീലിച്ച് കൊണ്ടുള്ള ഒരു യാത്രയായിരുന്നു അത്. നീണ്ട ഒൻമ്പത് മാസത്തെ യാത്രയ്ക്കുശേഷം പതിന്നൊന്ന് സംസ്ഥനങ്ങളിലൂടെ മുവായിരത്തിഅഞ്ഞൂറിലധികം കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് ഹിമാചൽ പ്രദേശിലെ കുള്ളുമണലിയിൽ എത്തിച്ചേർന്നു , യാത്ര വളരെ നീണ്ടു പോയതിനാൽ തന്നെയും കൈയിലെ സമ്പാദ്യം ഏകദേശം തീരാറായി നാട്ടിലേക്ക് മടങ്ങുകയല്ലാതെ വേറെ ഒരുവഴിയും അവർക്കു മുന്നിൽ ഉണ്ടായിരുന്നില്ല .
ഇനി ഈ യാത്ര പൂർത്തിയാകാൻ സാധിക്കില്ലെന്ന് അവസ്ഥയായി , പക്ഷേ ഒരു കാര്യം അത് തീവ്രമായ ആഗ്രഹിച്ചാൽ അത് നടക്കും എന്ന് പറയുന്നത് വെറുതെയല്ല. അങ്ങനെ രണ്ടു വർഷത്തിനുശേഷം അവർ വീണ്ടും സൈക്കിളിൽ പഞ്ചാബ് അമൃത്സർ നിന്നും തുടങ്ങി ജമ്മു കാശ്മീർ കാർഗിൽ ലേഹ് ലധകിലൂടെ 5300 മീറ്റർ ഉയരത്തിൽ Taglang La or Tanglang La Pass, elevation 5,328 metres (17,480 ft), കീഴടക്കി അഡൽ ടണലിലൂടെ വീണ്ടും കുള്ളു മനാലിയിൽ എത്ത . 5500 കിലോമീറ്ററിൽ കൂടുതൽ സൈക്കിളിൽ ട്രാവൽ ചെയ്തു. 15 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളലിലൂടെയും സൈക്കിളിൽ സഞ്ചരിച്ചു , സാധിക്കുമെങ്കിൽ ഇനിയും സൈക്കിളിൽ ഇന്ത്യയുടെ എത്തിപ്പെടാത്ത സംസ്ഥാനങ്ങളിലൂടെ യാത്ര നടത്തണമെന്ന ആഗ്രഹവും ഉണ്ട് . ജീവിതത്തിലെ ഏറ്റവും വലിയ ഒരു അച്ചീവ്മെന്റ് ആയി തന്നെയാണ് അവർ ഈ യാത്രയെ കാണുന്നത്. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപിടി ഓർമ്മകളും അനുഭവങ്ങളുമായി ഇനിയും ഈ യാത്ര തുടരണം എന്ന് തന്നെയാണ് അവരുടെ ആഗ്രഹം.
യാത്രയിലെ ചിത്രങ്ങൾ കാണുവാൻ 👇 CLICK HERE VIEW ON INSTAGRAM

.jpg)





