ഇരിങ്ങാലക്കുട മൂർക്കനാട് കാർ കത്തിനശിച്ചു.
മൂർക്കനാട് സെന്റ് ആന്റണീസ് പള്ളിയ്ക്ക് സമീപം ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം. മുരിയാട് സ്വദേശി നേരെ പറമ്പിൽ വീട്ടിൽ ജോർജ്ജ് എന്നയാളുടെ കാർ ആണ് കത്തി നശിച്ചത്.മൂർക്കനാട് പള്ളിയോടേ ചേർന്നുള്ള ഹാളിലെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജോർജ്ജ് .ഇരിങ്ങാലക്കുട ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു. കാർ പൂർണ്ണമായും കത്തി നശിച്ചു.ഫയർ സ്റ്റേഷൻ ഓഫീസർ ഡിബിൻ കെ എസിന്റെ നേതൃത്വത്തിൽ ഉള്ള സംഘ ആണ് തീ അണച്ചത്. തീ പിടിത്തതിന്റെ കാരണം വ്യക്തമല്ല,
