എരുമപ്പെട്ടി : നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തിലെ ബലിക്കല്ലുകൾ കെ. കെ.നായർ എന്ന ഭക്തൻ വഴിപാടായി പിച്ചള പൊതിഞ്ഞ് സമർപ്പിച്ചു.
ക്ഷേത്ര നടയിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ എം.ബി.മുരളീധരനും പ്രേംരാജ് ചൂണ്ടലാത്തും ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, അസി.കമ്മീഷണർ കെ.കെ.കല, ദേവസ്വം ഓഫീസർ പി.ബി. ബിജു എന്നിവർ സന്നിഹിതരായി.
