വേലൂർ കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മേൽശാന്തി ഇനി ഗുരുവായൂർ മേൽശാന്തി

 തോന്നല്ലൂർ പുതുമനയിൽ ശ്രീജിത്ത്‌ നമ്പൂതിരിയെ ഗുരുവായൂർ മേൽശാന്തിയായി തെരെഞ്ഞെടുത്തു.




16 വർഷമായി വേലൂർ കുറൂരമ്മ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മേൽശാന്തിയാണ്.

ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തി. 

തെരഞ്ഞെടുപ്പിലാണ് വെള്ളറക്കാട് പുതുമനയിൽ ശ്രീജിത്ത് നമ്പൂതിരി പുതിയ മേൽശാന്തിയായി തെരഞ്ഞെടുത്തത്.രാവിലെ  കൂടിക്കാഴ്ചയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ ദേവസ്വം ഭരണ സമിതിമുമ്പാകെ നടന്ന അഭിമുഖത്തിൽ യോഗ്യരാണെന്ന് കണ്ടെത്തിയ അപേക്ഷകരുടെ പേരുകൾ വെള്ളികുടത്തിൽ നിക്ഷേപിച്ച് ഉച്ചപൂജയക്കു ശേഷം ഗുരുവായൂരപ്പസന്നിധിയിൽ വെച്ച്  നടന്ന നറുക്കെടുപ്പിലാണ് ശ്രീജിത്ത് നമ്പൂതിരിയെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുത്തത്.

പിതാവ് പുതുമന  

പരമേശ്വരൻ നമ്പൂതിരിയും മാതാവ് സാവിത്രി അന്തർജനവുമാണ്.

ഭാര്യ കൃഷ്ണശ്രീ 

മക്കൾ :ആരാധ്യ, ഋഗ്വേദ്.