ഭിഷഗ്വരൻമാർക്ക് ഭജനമിരിക്കുന്നതിനായി നിർമ്മിക്കുന്ന ഭജന മണ്ഢപത്തിന് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് കുറ്റിയടിച്ചു.


നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തിൽ വരുന്ന ഭിഷഗ്വരൻമാർക്ക് ഭജനമിരിക്കുന്നതിനായി നിർമ്മിക്കുന്ന ഭജന മണ്ഢപത്തിന് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് കുറ്റിയടിച്ചു.


കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരും , ക്ഷേത്രം ഭാരവാഹികളും, കോട്ടക്കൽ ആര്യവൈദ്യ ശാല പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

വൈദ്യ സംസ്ക്കാരത്തിന്റെ ഭാഗമായി നെല്ലുവായ് ധന്വന്തരീ മൂർത്തിയെ ഭജിച്ചതിന് ശേഷം വൈദ്യ വൃത്തിയിലേക്കെന്ന പാരമ്പര്യത്തെ പുനസ്ഥാപിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന ഭജന മണ്ഢപം കോട്ടക്കൽ ആര്യ വൈദ്യശാലയാണ് നിർമ്മിച്ചു സമർപ്പിക്കുന്നത്.