കുണ്ടന്നൂർ ഡിവൈൻ ലവ് കോൺവെന്റിന്റെ രജത ജൂബിലി

 കുണ്ടന്നൂർ ഡിവൈൻ ലവ് കോൺവെന്റിന്റെ രജത ജൂബിലി തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ  മാർ ടോണി നീലങ്കവിൽ പിതാവിന്റെ കാർമികത്വത്തിൽ ആഘോഷിച്ചു.

   കോൺവെന്റിൽ നിന്നും ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ ഇടവക ജനങ്ങൾ പ്രദക്ഷിണമായി തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ  മാർ ടോണി നീലങ്കവിൽ പിതാവിനെ കുണ്ടന്നൂർ കർമ്മല മാതാ ദേവാലയത്തിലേക്ക് ആനയിച്ചു.

  


    തുടർന്ന് ദീപം തെളിയിച്ച് കൃതജ്ഞത ബലിയോട് കൂടി രജിത ജൂബിലി ആഘോഷങ്ങൾ ആരംഭിച്ചു. 

 ഡിവിനോ  അമ്മോരെ  കോൺഗ്രിഗേഷന്റെ മദർ ജനറൽ മദർ ലൂയിസ  കർമിനാത്തി, വൈദികർ, സിസ്റ്റേഴ്സ്, ഇടവകാംഗങ്ങൾ തുടങ്ങിയവർ  ആഘോഷത്തിൽ പങ്കെടുത്തു.

ആഘോഷത്തിന്  ഇടവക വികാരി ഫാ:സെബി കവലക്കാട്ട്

നേതൃത്വം നൽകി.