കനത്ത മഴയിൽ പോന്നോരിലെ പോന്നോർതാഴം പടവിലെ കെഎൽഡിസി ബണ്ട് തകർന്നു . 265 ഏക്കറോളം വരുന്ന കോൾ പാടത്തെ ബണ്ടാണ് വ്യാഴാഴ്ച വൈകിട്ട് 6.30 ടെ ബണ്ട് തകർന്നത്.265ഏക്കറിൽ നടീൽ കഴിഞ്ഞ നെല്ല്കൃഷി മുഴുവൻ വെള്ളത്തിനടിയിലായി.ബണ്ടിലെ വെള്ളം കരിവാലി ചണ്ടി മൂലം ഒഴുകിപ്പോകാത്തതാണ് ബണ്ട് തകരാൻ കാരണമായതെന്ന് കർഷകർ പറയുന്നു. ഇരുപത് ദിവസത്തോളം പാകമായ നെൽച്ചെടികളാണ് വെള്ളത്തിനടിയിലായത്. പടവിലെ മുഴുവൻ സ്ഥലത്തും നടാൻ ഇട്ട ഞാറും എല്ലാം വെള്ളം പൊങ്ങിയതോടെ നശിച്ചുപോയി.പലരും സഹകരണ സംഘങ്ങളിൽ നിന്നും ലോണെടുത്താണ് കൃഷി ചെയ്യുന്നത്.ഇതുമൂലം കർഷകർക്കുണ്ടാകുന്നതെന്ന് പടവ് കമ്മിറ…
എരുമപ്പെട്ടി: കളിക്കുന്നതിനിടെ പേനയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം. എരുമപ്പെട്ടി ആദൂര് കണ്ടേരി വളപ്പിൽ ഉമ്മർ- മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹലാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. വീട്ടിൽ പേന വച്ച് കളിക്കുന്നതിനിടെ അടപ്പ് ഊരി വായിലിടുകയായിരുന്നു. ഉടൻ മരത്തങ്ങോട് അൽ അമീൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. സഹോദരി: ഫാത്തിമ ഷഹാന.
കേച്ചേരി: തൃശൂർ കേച്ചേരിയിൽ 40,000 രൂപയുടെ കള്ളനോട്ടുകൾ പിടികൂടിയ സംഭവത്തിൽ മഞ്ചേരി പാലാക്കുളം ഷാന (35) അറസ്റ്റിൽ. പെട്രോൾപമ്പിൽ 500ന്റെ വ്യാജ നോട്ട് നൽകിയ ഷാനയെ ജീവനക്കാരി തിരിച്ചറിയുകയായിരുന്നു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെട്രോൾ അടിക്കാനെത്തിയ ഷാനയുടെ കൈയിൽ നിന്നാണ് 500ന്റെ കള്ളനോട്ട് കേച്ചേരിയിലെ പമ്പ് ജീവനക്കാർ തിരിച്ചറിയുന്നത്. തിരിച്ചറിഞ്ഞെന്ന് മനസിലായതോടെ പണം പിടിച്ചുവാങ്ങി ഇവർ ബൈക്കിൽ രക്ഷപ്പെട്ടു. ജീവനക്കാർ ബൈക്കിന്റെ ഫോട്ടോയെടുത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധന…
വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വവികസനം ലക്ഷ്യമിട്ട് Higher Secondary National Service Scheme (NSS) തിരുവനന്തപുരം കനക്കുന്നിൽ നടപ്പാക്കിയ 'ജീവിതോത്സവം 2025' 21 ദിന ചാലഞ്ച് ന്റെ സമാപനം മന്ത്രി ആർ ബിന്ദു ഉത്ഘാടനം ചെയ്തു. 'ജീവിതോത്സവം 2025' ചാലഞ്ച്ന്റെ മത്സരത്തിൽ തൃശൂർ ജില്ലയെ പ്രതിനിധികരിച്ച St. George HSS പുറ്റേക്കര സ്കൂളിലെ NSS VOLUNTEER LEADER അലീഷ മരിയ എൻ എ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കുട്ടികൾ ലഹരിക്കെതിരെയുള്ള ക്രിയാത്മക ഊർജ്ജത്തിന്റെ സന്ദേശവാഹകരകണമെന്നും ഡിജിറ്റൽ കാലം ഉയർത്തുന്ന വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് അവർക്ക് മു…
♥️ പേരക്കുട്ടിയുടെ കുഞ്ഞിനെ കളിപ്പിക്കുന്ന ഊരകത്തെ വല്യമ്മ കുടുംബത്തിന്റെയും നാടിന്റെയും താരമാണ്♥️ ❗ പറപ്പൂർ / ഊരകം❗ 💫സ്നേഹത്തോടെ പേരക്കുട്ടിയുടെ കുഞ്ഞിന്റെ 90 ആം ദിന ആഘോഷത്തി നിടയിൽ ജാനകി വല്യമ്മയുടെ സന്തോഷം പങ്കുവെച്ചു 💫 ജാനകി വല്ല്യമ്മക്ക് 103-ാം വയസ്സ് പിന്നിട്ടെങ്കിലും മൂന്നാം തലമുറയിലെ കുഞ്ഞിനെ കളിപ്പിക്കുകയാണ് ഈ വല്യമ്മച്ചി. തൃശൂർ ജില്ലയിൽ കേച്ചേരിയ്ക്കു അടുത്തുള്ള എരനെല്ലൂർ എന്ന ഗ്രാമത്തിൽ പാങ്ങിൽ കോന്നുണ്ണിയ്ക്കും കുഞ്ഞുകുട്ടിയ്ക്കും ഏഴു മക്കളിൽ അഞ്ചാമത്തെ മകളായി 1923 ജനുവരി മാസത്തിൽ ജാനകി ജനിച്ചു. സ്കൂൾ വിദ്…
കേച്ചേരി: കേച്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച 40,000 രൂപയുടെ കള്ളനോട്ട് പോലീസ് പിടികൂടി . പുതുവീട്ടിൽ ജാബിറിന്റെ (31) വീട്ടിൽനിന്നാണ് കള്ളനോട്ട് പിടികൂടിയത്. നോട്ടുകൾ പ്രിന്റ് ചെയ്ത എ ഫോർ ഷീറ്റുകളും പോലീസ് കണ്ടെടുത്തു. ജാബിറിനെ പിടികൂടാനായിട്ടില്ല. വിദേശത്ത് ആയിരുന്ന ഇയാൾ ആറുമാസം മുന്പാണ് നാട്ടിലെത്തിയത്. ജാബിറിന്റെ ബന്ധു പെട്രോൾ അടിക്കാൻ ചെന്നപ്പോൾ കൊടുത്ത കള്ളനോട്ട് പന്പിലെ ജീവനക്കാർ തിരിച്ചറിയുകയായിരുന്നു. ഇക്കാര്യം ജബ്ബാറിന്റെ ബന്ധുവിനോടു പറഞ്ഞപ്പോൾ അയാൾ കള്ളനോട്ടു പിടിച്ചുവാങ്ങി ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് പന്പ് ജീവനക്കാർ ബൈക്ക് നന്പ…
തൃശ്ശൂർ ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പ് 2025 സമാപിച്ചു...... തൃശ്ശൂർ മരിയൻ സ്പോർട്സ് സെന്ററിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ( സെൻമേരിസ് കോളേജ് ഗ്രൗണ്ട്) തൃശ്ശൂർ ജില്ല അർച്ചറി ചാമ്പ്യൻഷിപ്പ് സമാപിച്ചപ്പോൾ വാശിയേറിയ പോരാട്ടത്തിനൊടുവിൽ 92 പോയിന്റ് നേടി ഭാഗ്യാസ് ഒളിമ്പിക് ആർച്ചറി അക്കാദമി അഞ്ചേരി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 70 പോയിന്റ് നേടി ഓറിയോൺ ആർച്ചറി അക്കാദമി മണ്ണുത്തി രണ്ടാം സ്ഥാനവും, 60 പോയിന്റ് നേടി മരിയൻ ആർച്ചറി അക്കാദമി ചെമ്പുകാവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് ലീലാ രാമകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്ത…
മുണ്ടൂർ കർമല മാതാ ദേവാലയത്തിലെ സെൻ്റ് ആന്റണീസ് യൂണിറ്റിന്റെ യൂണിറ്റ് വാർഷികവും ജപമാല സമാപനവും . യൂണിറ്റ് പ്രസിഡണ്ട് ജോൺ ജോസഫ് മുരിങ്ങത്തേരി അധ്യക്ഷത വഹിച്ച കുടുംബ കൂട്ടായ്മ വാർഷികം മുണ്ടൂർ ഇടവക വികാരി ഫാ.ബാബു അപ്പാടൻ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ വടംവലിയിൽ സമ്മാനാർഹരായ യുവജനങ്ങളെ ആദരിച്ച് സംസാരിച്ചു.കുടുംബ സമ്മേളനം കേന്ദ്ര സമിതി കൺവീനർ ഇ.ടിജോൺസൺ,നടത്തുകൈക്കാരൻ ജോഷി വെള്ളറ,പ്രതിയോഗം സെക്രട്ടറി ബസാനിയോ ജോസഫ്,വാർഡ് മെമ്പർ ഔസേപ്പ് സി.ഒ,ആശാവർക്കർ തങ്കമ്മ ലോറൻസ്,പ്രോഗ്രാം കൺവീനർ അനുദിപിൻ, പാസ്റ്റർ കൗൺസിൽ മെമ്പർ ജോൺസൺ ലിയോൺ,…
കുന്നംകുളം അഞ്ഞൂർ കുന്നത്ത് സിപിഎം പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം കുന്നംകുളം: അഞ്ഞൂർ കുന്നത്ത് സിപിഎം പ്രവർത്തകനെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമം. ചിറ്റഞ്ഞൂർ സ്വദേശി ആലത്തി വീട്ടിൽ 35 വയസ്സുള്ള ബിനീഷിനെയാണ് മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഞായറാഴ്ച രാത്രി 8:30 യായിരുന്നു സംഭവം. കർണാടകയിൽ ജോലിചെയ്യുന്ന ബിനീഷ് മാസത്തിലൊരിക്കലാണ് നാട്ടിലേക്ക് ലീവിന് വരാറുള്ളത് ഈ സമയത്ത് അഞ്ഞൂർ കുന്നത്തെ സുഹൃത്തുക്കളെ കാണാൻ പോയി തിരിച്ചു വരുന്ന സമയത്താണ് മൂന്നംഗസംഘം ബിനീഷിനെ തടഞ്ഞു നിർത്തി തലയ്ക്കുൾപ്പെടെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് ഗുരുത…
കൊട്ടേക്കാട്. പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ കൊട്ടേക്കാട് സെന്റ് മേരിസ് അസംപ് ഷൻ ഫൊറോന ദേവാലയത്തിലെ കൂട് തുറക്കൽ ചടങ്ങിൽ പങ്കെടുക്കുവാൻ ആയിരങ്ങൾ എത്തി . ബിഷപ്പ് മാർ ബോസ്കോ പുത്തൂർ കൂട് തുറക്കൽ കർമ്മത്തിന് മുഖ്യ കാർമികത്വം വഹിച്ചു. ഫൊറോന വികാരി ഫാ. ഫ്രാങ്കോ കവലക്കാട്, അസിസ്റ്റന്റ് വികാരി ഫാദർ മിഥുൻ ചുങ്കത്ത് എന്നിവർ സഹ കാർമികരായിരുന്നു. തുടർന്ന് ജപമാല പ്രദക്ഷിണം, പടിഞ്ഞാറ് ഭാഗത്തിന്റെ വർണ്ണ മഴ. നാളെ രാവിലെ 5. 30, 6.30, 8. 30 വിശുദ്ധ കുർബാനകൾ. രാവിലെ പത്തിന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന, മുഖ്യ കാർമികൻ ഫാ. ഡേവിസ് പുലിക്കോട്ടിൽ, സന്ദേ…
പുതുരുത്തി ഗവ യു പി സ്കൂളിന് പുതിയ കെട്ടിടം പുതുരുത്തി ഗവ യു പി സ്കൂളിന് പുതിയ കെട്ടിടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സേവിയർ ചിറ്റിലപ്പള്ളി എംഎൽഎ അധ്യക്ഷനായി. സ്കൂളിന്റെ വികസനത്തിനായുള്ള എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായി വിദ്യാ കരണം പദ്ധതിയിൽ ഉൾപ്പെടുത്തി 1.27 കുടിരൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെ സർക്കാർ സ്കൂളുകളിൽ പഠനാന്തരീക്ഷമൊരുക്കി മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് സർക്കാർ. 402 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആറ് ക്ലാസ് മുറികളും വരാന്ത, ഗോവണി, സ്റ്റീൽ വിൻഡോ, ഡോറുകൾ, …
അടാട്ട് നിത്യസഹായ മാത ദൈവാലയത്തിൽ ഇടവമദ്ധ്യസ്ഥയായ നിത്യസഹായ മാതാവിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളിന് ഇടവക ജനങ്ങളുടെയും തിരുനാൾ കമ്മിറ്റി കൺവീനർമാരുടെയും സാന്നിധ്യത്തിൽ ഇടവക വികാരി റവ. ഫാ. ജോയ് കിടങ്ങൻ തിരുനാൾ കൊടിയേറ്റം നിർവ്വഹിച്ചു . ഒക്ടോബർ 25, 26, 27 (ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ ആണ് തിരുനാൾ .
അടാട്ട് ഉടലക്കാവിൽ പോത്തോട്ട ഉൽസവം ആവേശഭരിതമായി . തോട്ടപ്പുള്ളി കാളി താണിക്കുടത്തമ്മ കുടുംബ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട എഴുന്നള്ളത്ത് വൈകിട്ട് ഉടലക്കാവിലെ പോത്തോട്ടപ്പറമ്പിൽ എത്തിച്ചേർന്നതോടെ ഉൽസവത്തിന് തുടക്കമായി. കർമങ്ങൾക്ക് ശേഷം നടത്തുന്ന ആചാര വിളംബരത്തോടെ പോത്ത് ശിവലിംഗത്തെ വലം വെക്കുന്നതോടെ വിവിധ കമ്മിറ്റികളുടെ പോത്തോട്ടം അരങ്ങേറി. അതോടൊപ്പം കൈക്കാട്ടിക്കളി മുടിയാട്ടം മാണിക്കളി തുടങ്ങിയ നാടൻ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. 🔻🔻🔻🔻🔻🔻🔻🔻
കുന്നംകുളം: കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ചികിത്സയ്ക്കിടെ യുവാവ് മരിച്ചു. വെള്ളറക്കാട് ചിറമനേങ്ങാട് സ്വദേശി പൊള്ളൻ തറക്കൽ വീട്ടിൽ ഇല്യാസാണ് (41) മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് നാലരയോടെ ഹെർണിയ അസുഖത്തെ തുടർന്ന് കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ചികിത്സയ്ക്കായി ഇല്യാസെത്തിയത്. പരിശോധനയെ തുടർന്ന് ഡോക്ടർ ഓപ്പറേഷൻ വേണമെന്ന് നിർദ്ദേശിച്ചു. ഓപ്പറേഷനിടയിൽ എട്ടരയോടെ യുവാവ് മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ശ്വാസമെടുക്കാനുണ്ടായ ബുദ്ധിമുട്ടാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണത്തിന് കാരണമെന്…
ഐ എം എ ഭാരവാഹികൾ ചുമതലയേറ്റൂ. കുന്നംകുളം : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കുന്നംകുളം ബ്രാഞ്ച് പ്രസിഡണ്ടായി ഡോ. താജ് പോൾ പനക്കൽ ചുമതല ഏറ്റു. സെക്രട്ടറി ഡോ. ലിൻ്റോ ആൻറണി. ട്രഷറർ ഡോ ജെറി ജോസഫ് കെ. സ്ഥാനാരോഹണ സമ്മേളനം നിയുക്ത സംസ്ഥാന പ്രസിഡൻറ് ഡോ. എം. എൻ. മേനോൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് മുൻ പ്രസിഡൻറ് ഡോ. ഷമീർ സി. സുലൈമാൻ അധ്യക്ഷത വഹിച്ചു. ദേശീയ ഉപാദ്ധ്യക്ഷൻ ഡോ. രമേശ്, ഡോ. ഗോപികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 🔻🔻🔻🔻🔻🔻🔻🔻🔻
💯 ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട സ്നേഹ സമ്മാനമാണ് സമയം.💯 ❤️ സമയം ❤️ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട സ്നേഹ സമ്മാനമാണ് സമയം. ദൈവസ്നേഹം പോലെ ഒന്നാണ് സമയം , ദൈവ സ്നേഹത്തിന് അവസാനമില്ല, അതുപോലെ സമയത്തിനും അവസാനമില്ല. അത് ഭൂമി കറങ്ങുന്ന പോലെ കറങ്ങിക്കൊണ്ടേയിരിക്കുന്നു. കറങ്ങുന്ന ഭൂമിയെയും കറങ്ങുന്ന സമയത്തെയും പിടിച്ചു നിർത്താൻ മനുഷ്യജന്മം കൊണ്ടാവില്ല. അതൊരു പ്രപഞ്ച സത്യമാണ്. സൃഷ്ടികർമ്മത്തിൽ തന്നെ എല്ലാം നിയന്ത്രിക്കാൻ ഉണ്ടായ ഒന്നാണ് സമയം. ആ സമയം ഒരിക്കലും നഷ്ടപ്പെടുത്തരുത്. പിന്നീട് അത്…
🖋️ മഷി കഴിഞ്ഞ എന്റെ പേന🖋️ എന്റെ നെഞ്ചോട് ചേർന്ന് പോക്കറ്റിൽ കിടന്ന് എന്റെ മനസ്സിന്റെ വരികളായി കടലാസിൽ കുറിച്ച ഓർമ്മക്കുറിപ്പുകൾക്ക്. ❗ വിട❗ ഈ പേനയ്ക്ക് മുൻപ് ഒരുപാട് പേനകൾ പോക്കറ്റിൽ നിന്ന് എഴുതാൻ വാങ്ങിയ പലരും അവരുടെ പോക്കറ്റിൽ വെച്ച് തിരിച്ചു തരാൻ മറന്നു കൊണ്ടു പോകാറുണ്ട്. എന്നാൽ ഈ പേന മാത്രം എന്നെ വിട്ടു പോകാതെ തിരിച്ച് എന്റെ പോക്കറ്റിൽ തന്നെ കിടന്നുറങ്ങു മായിരുന്നു. ഓരോ ദിനത്തിലെയും നല്ല വരികളായി കാലങ്ങളോളം മനസ്സിൽ സൂക്ഷിക്കുന്ന ഒരോർമ്മ കുറിപ്പ് ആയിരുന്നു ആ വരികൾ. ഓരോ വരികൾക്ക് പിന്നിലും ആലോചന സമയങ്ങളിൽ ചുണ്ടത്ത് സ്പർശിച്…
തയ്യൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ വേലൂർ തയ്യൂർ സ്കൂൾ എരുമപ്പെട്ടി റോഡിൻ്റെ ഇരു വശങ്ങിലെയും കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ യൂണിയൻ ഷെഡ് മുതൽ ആലുക്കൽ ചിറവരെ കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്ന് വൃത്തിയാക്കി. വാർഡ് മെമ്പർ വിമല ബ്ലോക്ക് മെമ്പർ സ്പ്ന റഷീദ് എന്നിവർ ആശംസകൾ അറിയിച്ചു.
വേലൂർ സർവീസ് സഹകരണ ബാങ്കിന്റെ കർഷക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പതിനൊന്നാമത് ഞാറു നടിയിൽ ഉത്സവം നടന്നു. ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് ഒലക്കേങ്കിൽ അധ്യക്ഷനായ ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ശ്രീ സുരേഷ് മമ്പറമ്പിൽ ഞാറു നടിയിലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ശ്രീ എം ഡി ജോസഫ് 11 വർഷത്തെ ബാങ്കിന്റെ കൃഷിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. വേലൂർ കൃഷി ഓഫീസർ Dr ജെസ്ന മരിയ മുഖ്യാതിഥി ആയിരുന്നു. അസിസ്റ്റന്റ് കൃഷി ഓഫീസർ ബൈജു ഫ്രാൻസിസ്, വേലൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ സൈമൺ സി ഡി, ഡയറക്ടർ ബോർഡ് അംഗങ്ങൾ, കൃഷിക്കാർ സഹകാരിക…
പേരാമംഗലം ശ്രീ ദുർഗാവിലാസം ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി വി. എസ്.ആദിനാഥിനെയാണ് സ്വകാര്യ ബസ്സിലെ കണ്ടക്ടർ മർദ്ദിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ സ്കൂൾ വിട്ടതിനു ശേഷം പേരാമംഗലത്തെ ബസ്റ്റോപ്പിൽ നിന്ന് പാറന്നൂരിലെ വീട്ടിലേക്ക് പോകാനായി വിദ്യാർത്ഥി ബസ്സ് കയറുന്നതിനിടയ്ക്ക് ബാഗ് കണ്ടക്ടറുടെ ദേഹത്ത് തട്ടിയതിനെ തുടർന്ന് കണ്ടക്ടർ വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ കഴുത്തിനു പിടിച്ച് പിന്നിൽ ഇടിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ ബസ്സിൽ നിന്ന് ഇറക്കി വിട്ടു. ജയ് ഗുരു ബസ്സിന്റെ കണ്ടക്ടറാണ് വിദ്യാർത്ഥിയ…
ചിറ്റിലപ്പിള്ളിയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം ചിറ്റിലപ്പിള്ളി: പഴമ്പുഴ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും, ചിറ്റിലപ്പിള്ളി പണിക്കപറമ്പിൽ കുടുംബ ക്ഷേത്രത്തിലുമാണ് മോഷണങ്ങൾ നടന്നത്. ചിറ്റിലപ്പിള്ളി പണിക്കപറമ്പിലെ കുടുംബക്ഷേത്രത്തിൽ ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരം മുഴുവനായും മോഷ്ടാക്കൾ കുത്തി പൊളിച്ച് കൊണ്ടുപോയതായി ക്ഷേത്രം പ്രസിഡണ്ട് രവി പണിക്കപറമ്പിൽ അറിയിച്ചു. ഇന്ന് രാവിലെയാണ് മോഷണവിവരം അറിഞ്ഞത്. അതേസമയം, പഴമ്പുഴ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭഗവാന്റെ തിടമ്പും കിരീടവും വെള്ളി ആഭരണവും ഉൾപ്പെടെ നിരവധി വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെട്ടതായി ക്ഷേത്രം…
കൊട്ടേക്കാട് - മുണ്ടൂര് നവീകരണം;ആദ്യഘട്ട ടാറിങ് പ്രവർത്തികൾ തുടങ്ങി. കൊട്ടേക്കാട് - മുണ്ടൂര് റോഡിന്റെ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കുന്നതിന്റെ ഭാഗമായുള്ള റോഡിൻ്റെ ആദ്യഘട്ട ടാറിങ് പ്രവർത്തികൾ തുടങ്ങി.വ്യാഴാഴ്ച രാത്രി മുതലാണ് ടാറിങ് പ്രവർത്തികൾ തുടങ്ങിയത്.രാത്രിയിലും പകലുമായാണ് പ്രവർത്തികൾ അതിവേഗത്തിൽ പുരോഗമിക്കുന്നത്. ജൽജീവൻ പദ്ധതിയുടെ ഭാഗമായി കുഴിയെടുത്ത ഭാഗങ്ങളിൽ മെറ്റൽ വേസ്റ്റിട്ട് റീസ്റ്റോറേഷന് നടത്തി റോഡിനോട് ചേർന്ന് നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകളുൾ മാറ്റിവയ്ക്കുന്ന പ്രവർത്തികളും.ചെമ്പിശ്ശേരി പാലം മുതൽ മുണ്ടൂർ വരെയുള്ള റോഡി…
⭕ കേച്ചേരി ആയമുക്ക് സ്വദേശിയായ മദ്ധ്യവയസ്ക്കൻ തേനിയിൽ വെച്ച് മരണപ്പെട്ടു . ⭕ ആയമുക്ക് സെൻ്ററിനു സമീപ മുള്ള പുളിച്ചാറം വീട്ടിൽ പരേതനായ ബക്കറിൻ്റെ മകൻ 50 വയസ്സുള്ള മുഹമ്മദ് റാഫി യാണ് മരണപ്പെട്ടത്. തമിഴ്നാട്ടിലെ തേനിയിൽ വെച്ച് സുഹൃത്തുക്കൾ തമ്മിൽ മദ്യപിച്ചിരിക്കുമ്പോൾ ഉണ്ടായ സംഘർഷത്തിൽ മരണപ്പെടുകയായിരുന്നു . 2 ദിവസം മുമ്പാണ് മുഹമ്മദ് റാഫി തേനിയി ലുള്ള അനിയന്റെ ജോലിസ്ഥലത്തേക്ക് പോയത് . ഉമ്മ: റംല, സഹോദരങ്ങൾ: അഹമദ് , നൗഫൽ, ജമീല, റുക്കിയ, ഫാത്തിമ, പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം നാട്ടിൽ കബറടക്കം നടത്തും.
തെ രുവ് നായ ആക്രമണത്തിൽ ഇരയായ പശു പേ യിളകി ചത്തു, പാൽ കുടിച്ചവർ വാക്സിൻ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ്. പതിയാരം നീർത്താട്ടിൽ ചന്ദ്രന്റെ വീട്ടിൽ വളർത്തുന്ന പശുവാണ് പേയിളകി ചത്തത്. ദിവസങ്ങൾക്കു മുമ്പ് പേപിടിച്ച തെരുവുനായ നാട്ടുകാരെയും വളർത്തും മൃഗങ്ങളെയും കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഈ പശുവിനും അന്ന് കടിയേറ്റിട്ടുണ്ടാകും എന്നാണ് പ്രാഥമിക നിഗമനം. പേപിടിച്ച ലക്ഷണങ്ങൾ ഉള്ള പശു ആളുകളെ ആക്രമിക്കാൻ ശ്രമിക്കുകയും തലയിടിച്ച് ചോര വാർന്ന് ചാവുകയുമായിരുന്നു. പശുവിന്റെ പാൽ വാങ്ങുന്ന കുടുംബങ്ങളുടെ പട്ടിക ആരോഗ്യ വിഭാഗം തയ്യാറാക്കിയ…
കേരള കോൺഗ്രസ് ജന്മദിനം ആചരിച്ചു.. കൈപ്പറമ്പ്. , കേരള കോൺഗ്രസ് ജന്മദിനം കൈപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.. മുണ്ടൂരിൽ കേരള കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടു കെ.ഒ.തോമസ് പതാക ഉയർത്തി.. കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് ജന്മദിന സന്ദേശം നൽകി.. കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആൻസൺ കെ ഡേവിസ്,കേരള യൂത്ത് ഫണ്ട് ജില്ലാ പ്രസിഡണ്ട് ജോബി ആലപ്പാട്ട്, കേരള കർഷക യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സുനിൽ കണ്ടിരുത്തി, കെ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി പി .ജി .ദേവസി കൈപ്പറമ്പ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലി…
പറപ്പൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ 2022 - 2023 സാമ്പത്തിക വർഷത്തിൽ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം നടത്തിയിട്ടുള്ള അന്വേഷണത്തിൽ . (18 53 220 ) പതിനെട്ട് ലക്ഷത്തി അമ്പത്തി മൂവായിരത്തി ഇരുനൂറ്റി ഇരുപത്ത് രൂപ. സംഘത്തിന്റെ മുൻ ഭരണസമിതിയും സെക്രട്ടറിയും ചേർന്ന് അപകരിച്ചിട്ടുള്ളത് ബോധ്യപ്പെടുകയും . ഇവർ 9 പേർക്കും തുല്യമായിവീതിച്ച് . 12 %പലിശ സഹിതം (2 30 622 93 )രണ്ട് ലക്ഷത്തി മുപ്പതിനായിരത്തി അറുന്നൂറ്റി ഇരുപത്തിരണ്ടു രൂപ 93 പൈസ. 60 ദിവസത്തിനുള്ളിൽ തിരിച്ചടക്കണമെന്നും അല്ലാത്തപക്ഷം സംഘത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമുള്ള . ജില്ലാ ഡെപ്യൂട്ട…
തിരുനാൾ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. തലക്കോട്ടുകര ഇടവക പള്ളിയിലെ വി. ഫ്രാൻസിസ് സേവ്യാറിന്റെ ഊട്ടു തിരുനാളിന്റെയും ജനുവരിയിലെ സംയുക്ത തിരുനാളിന്റെയും കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും വെഞ്ചിരിപ്പും വികാരി ഫാ.ഷിന്റോ പാറയിൽ നിർവ്വഹിച്ചു. .ജനറൽ കൺവീനർ റിന്റോ കുറ്റിക്കാട്ടി നോടൊപ്പം മുഴുവൻ കൺവീനർമാരും പങ്കാളികളായി. ട്രസ്റ്റിമാരായ റെനി കെ. ജോസ്, ജെയ്സൺ കെ.ടി, ജോയ് കെ.ദേവസ്സി എന്നിവർ നേതൃത്വം നൽകി.
ചൂരക്കാട്ടുകര ഗവ.യുപി സ്കൂളിൽ ഹൈടെക് ക്ലാസ് റൂം പഞ്ചായത്ത് പ്രസിഡൻ്റ് സിമി അജിത്കുമാർ ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡൻ്റ് ഇ കെ ശ്രീനിവാസൻ അധ്യക്ഷനായി.അടാട്ട് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് ഹൈടെക് ക്ലാസ് റൂം നിർമ്മിച്ചത്.പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീഷ്മ അഭിലാഷ്,സ്കൂൾ പ്രധാന അധ്യാപിക റോസി സക്കറിയ,പഞ്ചായത്ത് അംഗങ്ങളായ ബിനിത തോമസ്,മിനി സൈമൺ, രാധാകൃഷ്ണൻ, സി ആർ നന്ദകുമാർ,ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.തുടർന്ന് രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
സംസ്ഥാന സർക്കാരിന്റെ ജനകീയ മത്സ്യകൃഷി വികസനത്തിന്റെ ഭാഗമായി കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലേക്ക് 6225കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെ സൗജന്യ വിതരണത്തിനായി ലഭിച്ചു. 6 പൊതു കുളങ്ങളിലുമായി 8 സ്വകാര്യ കുളങ്ങളിലും ആയി ഈ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയുണ്ടായി. വാർഡ് 15 ലെ പുത്തൻ കുളത്തിൽ 750 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. കെ. ഉഷ ടീച്ചർ പദ്ധതിയുടെഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ എം ലെനിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏഴാം വാർഡ് മെമ്പർ ശ്രീ എം. കെ. ശശി.ഫിഷറീസ് ഇമ്പ്ലിമെന്റിംഗ് ഓഫ…
മത്സ്യകുഞ്ഞുങ്ങളുടെ വിതരണവും,പൊതുകുളങ്ങളിൽ മത്സ്യകുഞ്ഞു നിക്ഷേപവും . വേലൂർ: കേരള സർക്കാർ ഫിഷറീസ് മുഖേന നടപ്പിലാക്കിവരുന്ന ജനകീയ മത്സ്യകൃഷി 2025-26പദ്ധതിപ്രകാരം വേലൂർ പഞ്ചായത്തിലെ പൊതു കുളങ്ങളിലെ വിശാല മത്സ്യകൃഷി,സ്വകാര്യ വ്യക്തികളുടെ കുളങ്ങളിലെ വിശാല മത്സ്യകൃഷിഎന്നീ പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് കാർപ്പ്ഇനത്തിൽപ്പെട്ട കട്ട്ല, രോഹു , മൃഗാൽ തുടങ്ങിയ മത്സ്യകുഞ്ഞുങ്ങളെവിതരണം ചെയ്തു. പൊതുകുളങ്ങളിലുംസ്വകാര്യ വ്യക്തികളുടെ കുളങ്ങളിലും ആയി 18700മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പഞ്ചായത്ത് അംഗങ്ങളായ സി.എഫ്.ജോയ്,വിമല നാരായണൻ, സി.ഡി.…
ആംബുലൻസ് കിട്ടാത്താതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ വൈകിയ യുവാവ് പ്ലാറ്റ്ഫോമിൽ കിടന്ന് മരിച്ചു. മുളങ്കുന്നത്തുകാവ്: തൃശൂർ മുളങ്കുന്നത്തുക്കാവ് റെയിൽവെ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ യാത്രക്കിടെ കുഴഞ്ഞുവീണ ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് മരിച്ചത്. ആംബുലൻസ് കിട്ടാതെ അരമണിക്കൂറോളേം ഇയാളെ റെയിൽവേ പ്ലാറ്റ്ഫോമിൽ കിടത്തി. മുംബൈ - എറണാകുളം ഓഖ എക്സ്പ്രസിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ട്രെയിനിൽ തൃശ്ശൂരിലേക്ക് വരുന്നതിനിടയിൽ ഷോർണൂർ ഭാഗത്ത് വെച്ചാണ് ശ്രീജിത്തിന് ദേഹാസ്ഥാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്നത്. പിന്നീട് ഒപ്പം …
കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണ ജാഥ സ്വാഗത സംഘം രൂപികരിച്ചു. എരുമപ്പെട്ടി: 'നീതി ഔതാര്യമല്ല അവകാശമാണ് ' എന്ന സന്ദേശം ഉൾകൊണ്ട് മതേതരത്വം -ഭരണഘടന സംരക്ഷണം, ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്, വന്യമൃഗ അക്രമണം - ഭൂനിയമങ്ങൾ, കാർഷികോൽപ്പന്ന വിലത്തകർച്ച, വിദ്യഭ്യാസ-ന്യൂനപക്ഷ അവഗണന തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് പ്രസിഡണ്ട് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ ജാഥ നടത്തുന്നു. തൃശൂർ അതിരൂപതയുടെ വടക്കൻ മേഖലയുടെ ഭാഗമായി എരുമപ്പെട്ടിയിൽ ജാഥയ്ക്ക് ഒക്ടോബർ 17 ന് ഉച്ചതിരിഞ്ഞ് 3 ന് സ്വീകരണം നൽകുന്നു. സ്വീകരണത്ത…
തയ്യൂർ കോടാം പറമ്പ് പോത്തോട്ട മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു ദണ്ഡന് , മല്ലന് , അന്തിമഹാകാളനും പൂജ നടന്നു നാടിൻ്റെ ഐശ്വര്യത്തിനും കാർഷിക വിളകൾക്കും വീട്ടിൽ വളർത്തുന്ന കന്നുകാലികൾക്കും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി കന്നിമാസത്തിലെ തിരുവോണ നാളിൽ നടത്തുന്ന ചടങ്ങ് തയ്യൂരിലെ കുന്നത്തുപുരയ്ക്കൽ തറവാട്ടുകാരുടെ തലമുതിർന്ന കാരവണവർ അയ്യപ്പൻ നേതൃത്വം നൽകി. -കുന്നത്തുപുരയ്ക്കൽ അപ്പു മന്ത്രോചാരണം ചൊല്ലി വിത്തെറിഞ്ഞു ചിങ്ങപുരത്ത് യശോധരൻ , കുന്നത്ത് പുരക്കൽ സുബ്രൻ , എടാട്ടുപറമ്പിൽ ഉണ്ണി , കണ്ടമാട്ടിൽ വേണു സി.ജി. സുബ്രഹ്മണ്യൻ രവി …
തോളൂർ പഞ്ചായത്ത് 2025 -26 വാർഷിക പദ്ധതി പ്രകാരം പോത്തുകുട്ടി വിതരണത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഷീന വിൽസൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്ലാൻ ഫണ്ട് 3.12 ലക്ഷം വകയിരുത്തി 26 പോത്തു കുട്ടികളെയാണ് വിതരണം ചെയ്തത്. 12000 രൂപ വരുന്ന പോത്തുകുട്ടിയെ ഗുണഭോക്തുലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 6000 രൂപ ഗുണഭോക്തൃ വിഹിതവും 1533 രൂപ ഇൻഷുറൻസും രേഖകളും സമർപ്പിച്ചാൽ 6000 രൂപ സബ്സിഡിയും പോത്തുകുട്ടിയെ ലഭിക്കുന്ന പദ്ധതിയാണ്. തുടർച്ചയായി നാലാമത്തെ വർഷമാണ് പോത്തുകുട്ടിയ…
കുന്നംകുളം മണ്ഡലത്തില് 12.5 കോടി രൂപയുടെ വിവിധ പ്രവർത്തന പദ്ധതികൾക്ക് സർക്കാർ അനുമതി കുന്നംകുളം മണ്ഡലത്തിലെ വികസന മുന്നേറ്റങ്ങളുടെ തുടർച്ചയായി സർക്കാരിൻ്റെ 2025-26 ബജറ്റിലുള്പ്പെടുത്തി 12.5 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഉത്തരവായി. മണ്ഡലത്തിലെ 8 പ്രവൃത്തികള്ക്കാണ് ധനവകുപ്പ് അംഗീകാരം നല്കിയിട്ടുള്ളതെന്ന് എ.സി മൊയ്തീൻ എംഎൽഎ അറിയിച്ചു. കുന്നംകുളത്തെ കായിക കുതിപ്പിന് ഊർജ്ജം പകരുന്ന സീനിയര് ഗ്രൗണ്ടില് ഫ്ലഡ് ലൈറ്റ് സ്ഥാപിക്കുന്നതിനും ടോയ് ലെറ്റ് കോംപ്ലക്സ് നിർമ്മിക്കുന്നതിനുമായി 2 കോടി രൂപയും കലശമല ഇക്കോ ടൂറിസം ഡെസ്റ്റിനേഷനില് ഓ…