ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട സ്നേഹ സമ്മാനമാണ് സമയം


   💯 ഒരു വ്യക്തിയുടെ ജീവിതത്തിൽ  ഏറ്റവും വിലപ്പെട്ട  സ്നേഹ സമ്മാനമാണ് സമയം.💯



❤️ സമയം ❤️


  ഒരു വ്യക്തിയുടെ ജീവിതത്തിൽ  ഏറ്റവും വിലപ്പെട്ട  സ്നേഹ സമ്മാനമാണ് സമയം.

 

 ദൈവസ്നേഹം പോലെ  ഒന്നാണ്  സമയം , 

  ദൈവ സ്നേഹത്തിന് അവസാനമില്ല, 


അതുപോലെ   സമയത്തിനും അവസാനമില്ല. 


അത് ഭൂമി കറങ്ങുന്ന പോലെ കറങ്ങിക്കൊണ്ടേയിരിക്കുന്നു.


 കറങ്ങുന്ന ഭൂമിയെയും

  കറങ്ങുന്ന സമയത്തെയും  പിടിച്ചു നിർത്താൻ മനുഷ്യജന്മം കൊണ്ടാവില്ല. 


അതൊരു പ്രപഞ്ച സത്യമാണ്.  


സൃഷ്ടികർമ്മത്തിൽ തന്നെ   എല്ലാം നിയന്ത്രിക്കാൻ ഉണ്ടായ ഒന്നാണ് സമയം. 


 ആ സമയം ഒരിക്കലും നഷ്ടപ്പെടുത്തരുത്. പിന്നീട് അത് തിരിച്ച് കിട്ടില്ല,


 ആദ്യകാലങ്ങളിൽ  നിഴൽ നിരീക്ഷണത്തിൽ നിന്നും 

 രാത്രിയുടെയും പകലിന്റെയും അടിസ്ഥാനത്തിൽ 24 മണിക്കൂറായി  നിജപ്പെടുത്തി കൊണ്ട്  ക്ലോക്കിന്റെയും വാച്ചിന്റെയും രൂപത്തിൽ മനുഷ്യൻ  സമയത്തെ  ഒതുക്കി നിർത്താൻ നോക്കിയെങ്കിലും 


 ഭൂമി തിരിയുന്ന  പ്രപഞ്ച സത്യം പോലെ  സമയവും തിരിഞ്ഞു .

 

ഒരിക്കൽപോലും  നിൽക്കാത്ത  പിടിച്ചു നിർത്താൻ പറ്റാത്ത ഒന്നാണ് സമയമെന്ന്  തിരിച്ചറിഞ്ഞു.


ഹൃദയമിടിപ്പ് പോലെ  സമയവും സെക്കന്റുകളായി കടന്നുപോകും.


 ഒരു മനുഷ്യൻ നിത്യ ജീവിതത്തിലേക്ക് ( മരണത്തിലേക്ക്) പ്രവേശിക്കുമ്പോൾ  അവന്റെ  ഓട്ടവും    സമയവും  പൂർത്തിയാകും. 


 അന്നാണ് അവന്റെ സമയം  നിൽക്കുക.


 അതുവരെ  ഹൃദയ  മിടിപ്പു പോലെ  കൈകളുടെ നാഡി മിഡിപ്പിന്  ഒപ്പം   സ്നേഹസമ്മാനമായ ഈ സമയവും ഒരു മിടിപ്പായി  സ്നേഹ തുടുപ്പായി എന്റെ കയ്യിൽ ഉണ്ടാകും. 


     💫 നന്ദിയോടെ🙏


പോൾസൺ വാഴപ്പിള്ളി

 (16/10/2025)

🩸🩸🩸🩸🩸🩸