മുണ്ടൂർ കർമല മാതാ ദേവാലയത്തിലെ സെൻ്റ് ആന്റണീസ് യൂണിറ്റിന്റെ യൂണിറ്റ് വാർഷികവും ജപമാല സമാപനവും

    മുണ്ടൂർ കർമല മാതാ ദേവാലയത്തിലെ സെൻ്റ് ആന്റണീസ് യൂണിറ്റിന്റെ യൂണിറ്റ് വാർഷികവും ജപമാല സമാപനവും .



യൂണിറ്റ് പ്രസിഡണ്ട് ജോൺ ജോസഫ് മുരിങ്ങത്തേരി അധ്യക്ഷത വഹിച്ച കുടുംബ കൂട്ടായ്മ വാർഷികം മുണ്ടൂർ ഇടവക വികാരി ഫാ.ബാബു അപ്പാടൻ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ  ജിമ്മി ചൂണ്ടൽ വടംവലിയിൽ സമ്മാനാർഹരായ യുവജനങ്ങളെ ആദരിച്ച് സംസാരിച്ചു.കുടുംബ സമ്മേളനം കേന്ദ്ര സമിതി കൺവീനർ  ഇ.ടിജോൺസൺ,നടത്തുകൈക്കാരൻ ജോഷി വെള്ളറ,പ്രതിയോഗം സെക്രട്ടറി ബസാനിയോ ജോസഫ്,വാർഡ് മെമ്പർ ഔസേപ്പ് സി.ഒ,ആശാവർക്കർ തങ്കമ്മ ലോറൻസ്,പ്രോഗ്രാം കൺവീനർ അനുദിപിൻ, പാസ്റ്റർ കൗൺസിൽ മെമ്പർ ജോൺസൺ ലിയോൺ,ജനറൽ കൺവീനർ സിജോ പി ഓ എന്നിവർ പ്രസംഗിച്ചു.കൗമാരക്കാർ അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള സ്കിറ്റ്,അമ്മമാർ അവതരിപ്പിച്ച തിരുവാതിര,യുവതികൾ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്,കുട്ടികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്,ക്വിസ് ,വിവിധ കലാ പ്രകടനങ്ങൾ ഒരു വേറിട്ട കാഴ്ച അനുഭവമായിരുന്നു.കഴിഞ്ഞ ഒരു വർഷമായി യൂണിറ്റിൽനിന്നും മരണമടഞ്ഞ യൂണിറ്റ് അംഗങ്ങളെ അനുസ്മരിച്ചു.