അടാട്ട് ഉടലക്കാവിൽ പോത്തോട്ട ഉൽസവം ആവേശഭരിതമായി.
തോട്ടപ്പുള്ളി കാളി താണിക്കുടത്തമ്മ കുടുംബ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട എഴുന്നള്ളത്ത് വൈകിട്ട് ഉടലക്കാവിലെ പോത്തോട്ടപ്പറമ്പിൽ എത്തിച്ചേർന്നതോടെ ഉൽസവത്തിന് തുടക്കമായി. കർമങ്ങൾക്ക് ശേഷം നടത്തുന്ന ആചാര വിളംബരത്തോടെ പോത്ത് ശിവലിംഗത്തെ വലം വെക്കുന്നതോടെ വിവിധ കമ്മിറ്റികളുടെ പോത്തോട്ടം അരങ്ങേറി.
അതോടൊപ്പം കൈക്കാട്ടിക്കളി മുടിയാട്ടം മാണിക്കളി തുടങ്ങിയ നാടൻ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു.
🔻🔻🔻🔻🔻🔻🔻🔻
