മത്സ്യ കുഞ്ഞുങ്ങളുടെ വിതരണവും കുളങ്ങളിൽ നിക്ഷേപവും.

 

    സംസ്ഥാന സർക്കാരിന്റെ ജനകീയ മത്സ്യകൃഷി വികസനത്തിന്റെ ഭാഗമായി  കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലേക്ക് 6225കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെ സൗജന്യ വിതരണത്തിനായി ലഭിച്ചു.


 6 പൊതു കുളങ്ങളിലുമായി 8 സ്വകാര്യ  കുളങ്ങളിലും ആയി ഈ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയുണ്ടായി. 

വാർഡ് 15 ലെ പുത്തൻ കുളത്തിൽ 750 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. കെ. ഉഷ ടീച്ചർ പദ്ധതിയുടെഉദ്ഘാടനം നിർവഹിച്ചു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ എം ലെനിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏഴാം വാർഡ് മെമ്പർ ശ്രീ എം. കെ. ശശി.ഫിഷറീസ് ഇമ്പ്ലിമെന്റിംഗ് ഓഫീസർ ശ്രീ സുലൈമാൻ, പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവർപങ്കെടുത്തു