കേരള കോൺഗ്രസ് ജന്മദിനം ആചരിച്ചു.

 കേരള കോൺഗ്രസ് ജന്മദിനം ആചരിച്ചു..

കൈപ്പറമ്പ്.


   കേരള കോൺഗ്രസ് ജന്മദിനം കൈപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.. മുണ്ടൂരിൽ കേരള കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടു കെ.ഒ.തോമസ് പതാക ഉയർത്തി.. കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് ജന്മദിന സന്ദേശം നൽകി.. കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആൻസൺ കെ ഡേവിസ്,കേരള യൂത്ത് ഫണ്ട് ജില്ലാ പ്രസിഡണ്ട് ജോബി ആലപ്പാട്ട്, കേരള കർഷക യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സുനിൽ കണ്ടിരുത്തി, കെ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി പി .ജി .ദേവസി കൈപ്പറമ്പ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിൻ്റി ഷിജു, കേരള വനിതാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജെൻസി ഡേവിസ്, ഭാരവാഹികളായ കെ .എഫ് .ഗിരീഷ്, കെ .പി. ബിജോയ്, സി എ ജോസ്, ആൻ്റോ ഡി കുന്നത്ത്,, സെബി ആലപ്പാട്ട്, സജി ജോർജ് മേക്കട്ടുകുളം, ഇ സി ആന്റണി, കെ ആർ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു..