കൊട്ടേക്കാട് സെന്റ്മേ രിസ് അസംപ് ഷൻ ഫൊറോന ദേവാലയത്തിലെ കൂട് തുറക്കൽ ചടങ്ങിൽ പങ്കെടുക്കുവാൻ ആയിരങ്ങൾ എത്തി

   കൊട്ടേക്കാട്. പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ കൊട്ടേക്കാട് സെന്റ് മേരിസ് അസംപ് ഷൻ  ഫൊറോന ദേവാലയത്തിലെ കൂട് തുറക്കൽ ചടങ്ങിൽ പങ്കെടുക്കുവാൻ ആയിരങ്ങൾ എത്തി.

ബിഷപ്പ് മാർ ബോസ്കോ പുത്തൂർ കൂട് തുറക്കൽ കർമ്മത്തിന് മുഖ്യ കാർമികത്വം വഹിച്ചു.


 ഫൊറോന വികാരി ഫാ. ഫ്രാങ്കോ കവലക്കാട്, അസിസ്റ്റന്റ് വികാരി ഫാദർ മിഥുൻ ചുങ്കത്ത് എന്നിവർ സഹ കാർമികരായിരുന്നു.



 തുടർന്ന് ജപമാല പ്രദക്ഷിണം, പടിഞ്ഞാറ് ഭാഗത്തിന്റെ വർണ്ണ മഴ. നാളെ രാവിലെ 5. 30, 6.30, 8. 30 വിശുദ്ധ കുർബാനകൾ. രാവിലെ പത്തിന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന, മുഖ്യ കാർമികൻ ഫാ. ഡേവിസ് പുലിക്കോട്ടിൽ, സന്ദേശം ഫാ. ജയ്സൺ കാളൻ ഓ എഫ് എം ( പ്രൊവിൻഷ്യൽ, കപ്പച്ചിൻ സഭ). ഉച്ചതിരിഞ്ഞ് നാലിനും വിശുദ്ധ കുർബാന. ഉച്ചതിരിഞ്ഞ് മൂന്നിന് ഇടവകയുടെ കിഴക്ക് പടിഞ്ഞാറ് ഭാഗക്കാരുടെ കിരീടം എഴുന്നള്ളി പ്പുകൾ ആരംഭിക്കും. ഗജവീരന്മാരുടെയും വിവിധ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കിരീടം എഴുന്നള്ളിപ്പുകൾ വൈകിട്ട് ആറിന് ഫാത്തിമ ഗ്രൗണ്ടിൽ എത്തിച്ചേരും. തുടർന്ന് കുടമാറ്റം, തിരുനാൾ സന്ദേശം മോൺ. ജയ്സൺ കൂനം പ്ലാക്കൽ( തൃശ്ശൂർ അതിരൂപത വികാരി ജനറൽ), തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, പരിശുദ്ധ ഫാത്തിമ നാഥയുടെ തിരുസ്വരൂപം  രൂപം പല്ലക്കിൽ വഹിച്ചുള്ള തിരി പ്രദക്ഷിണം,  കിഴക്കുഭാഗക്കാരുടെ വർണ്ണ മഴ, ബാൻഡ് മേളം.