കേച്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച 40,000 രൂപയുടെ കള്ളനോട്ട് പോലീസ് പിടികൂടി.

 കേച്ചേരി: 

കേച്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച 40,000 രൂപയുടെ കള്ളനോട്ട് പോലീസ് പിടികൂടി

പുതുവീട്ടിൽ ജാബിറിന്‍റെ (31) വീട്ടിൽനിന്നാണ് കള്ളനോട്ട് പിടികൂടിയത്. നോട്ടുകൾ പ്രിന്‍റ് ചെയ്ത എ ഫോർ ഷീറ്റുകളും പോലീസ് കണ്ടെടുത്തു. ജാബിറിനെ പിടികൂടാനായിട്ടില്ല. വിദേശത്ത് ആയിരുന്ന ഇയാൾ ആറുമാസം മുന്പാണ് നാട്ടിലെത്തിയത്.

ജാബിറിന്‍റെ ബന്ധു പെട്രോൾ അടിക്കാൻ ചെന്നപ്പോൾ കൊടുത്ത കള്ളനോട്ട് പന്പിലെ ജീവനക്കാർ തിരിച്ചറിയുകയായിരുന്നു. ഇക്കാര്യം ജബ്ബാറിന്റെ ബന്ധുവിനോടു പറഞ്ഞപ്പോൾ അയാൾ കള്ളനോട്ടു പിടിച്ചുവാങ്ങി ബൈക്കിൽ രക്ഷപ്പെട്ടു. തുടർന്ന് പന്പ് ജീവനക്കാർ ബൈക്ക് നന്പർ സഹിതം പോലീസിൽ പരാതി നല്കുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ ജാബിറിന്‍റെ വീട് കണ്ടെത്തി പരിശോധിച്ചപ്പോഴാണ് നൂറിന്‍റെയും ഇരുന്നൂറിന്‍റെയും അഞ്ഞൂറിന്‍റെയും കള്ളനോട്ടുകൾ കണ്ടെടുത്തത്