ചൂരക്കാട്ടുകര ഗവ.യുപി സ്കൂളിൽ ഹൈടെക് ക്ലാസ് റൂം പഞ്ചായത്ത് പ്രസിഡൻ്റ് സിമി അജിത്കുമാർ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡൻ്റ് ഇ കെ ശ്രീനിവാസൻ അധ്യക്ഷനായി.അടാട്ട് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് ഹൈടെക് ക്ലാസ് റൂം നിർമ്മിച്ചത്.പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീഷ്മ അഭിലാഷ്,സ്കൂൾ പ്രധാന അധ്യാപിക റോസി സക്കറിയ,പഞ്ചായത്ത് അംഗങ്ങളായ ബിനിത തോമസ്,മിനി സൈമൺ, രാധാകൃഷ്ണൻ, സി ആർ നന്ദകുമാർ,ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.തുടർന്ന് രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
