വേലൂർ സർവീസ് സഹകരണ ബാങ്കിന്റെ കർഷക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പതിനൊന്നാമത് ഞാറു നടിയിൽ ഉത്സവം നടന്നു.
ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് ഒലക്കേങ്കിൽ അധ്യക്ഷനായ ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ശ്രീ സുരേഷ് മമ്പറമ്പിൽ ഞാറു നടിയിലിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ബാങ്ക് സെക്രട്ടറി ശ്രീ എം ഡി ജോസഫ് 11 വർഷത്തെ ബാങ്കിന്റെ കൃഷിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.
വേലൂർ കൃഷി ഓഫീസർ Dr ജെസ്‌ന മരിയ മുഖ്യാതിഥി ആയിരുന്നു. അസിസ്റ്റന്റ് കൃഷി ഓഫീസർ ബൈജു ഫ്രാൻസിസ്, വേലൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ സൈമൺ സി ഡി, ഡയറക്ടർ ബോർഡ് അംഗങ്ങൾ, കൃഷിക്കാർ സഹകാരികൾ, പാടശേഖരസമിതി അംഗങ്ങൾ, വേലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ NSS വിദ്യാർത്ഥികൾ അധ്യാപകർ എന്നിവർ പങ്കെടുത്തു..
ബാങ്ക് തുടർച്ചയായി പതിനൊന്നാം വർഷമാണ് 35 ഏക്കറിൽ കൃഷി നടത്തുന്നത്..

