കനത്ത മഴയിൽ പോന്നോരില പോന്നോർതാഴം പടവിലെ കെഎൽഡിസി ബണ്ട് തകർന്നു.

 കനത്ത മഴയിൽ പോന്നോരിലെ പോന്നോർതാഴം പടവിലെ കെഎൽഡിസി ബണ്ട് തകർന്നു.


265 ഏക്കറോളം വരുന്ന കോൾ പാടത്തെ ബണ്ടാണ് വ്യാഴാഴ്ച വൈകിട്ട് 6.30 ടെ ബണ്ട് തകർന്നത്.265ഏക്കറിൽ നടീൽ കഴിഞ്ഞ നെല്ല്കൃഷി മുഴുവൻ വെള്ളത്തിനടിയിലായി.ബണ്ടിലെ വെള്ളം കരിവാലി ചണ്ടി മൂലം ഒഴുകിപ്പോകാത്തതാണ് ബണ്ട് തകരാൻ കാരണമായതെന്ന് കർഷകർ പറയുന്നു. ഇരുപത് ദിവസത്തോളം പാകമായ നെൽച്ചെടികളാണ് വെള്ളത്തിനടിയിലായത്. പടവിലെ മുഴുവൻ സ്ഥലത്തും നടാൻ ഇട്ട ഞാറും എല്ലാം വെള്ളം പൊങ്ങിയതോടെ നശിച്ചുപോയി.പലരും സഹകരണ സംഘങ്ങളിൽ നിന്നും ലോണെടുത്താണ് കൃഷി ചെയ്യുന്നത്.ഇതുമൂലം കർഷകർക്കുണ്ടാകുന്നതെന്ന് പടവ് കമ്മിറ്റി കൺവീനർ സി ആർ രഞ്ജിത്ത് പറഞ്ഞു.