പുതുരുത്തി ഗവ യു പി സ്കൂളിന് പുതിയ കെട്ടിടം
പുതുരുത്തി ഗവ യു പി സ്കൂളിന് പുതിയ കെട്ടിടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സേവിയർ ചിറ്റിലപ്പള്ളി എംഎൽഎ അധ്യക്ഷനായി.
സ്കൂളിന്റെ വികസനത്തിനായുള്ള എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായി വിദ്യാ കരണം പദ്ധതിയിൽ ഉൾപ്പെടുത്തി 1.27 കുടിരൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെ സർക്കാർ സ്കൂളുകളിൽ പഠനാന്തരീക്ഷമൊരുക്കി മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് സർക്കാർ. 402 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആറ് ക്ലാസ് മുറികളും വരാന്ത, ഗോവണി, സ്റ്റീൽ വിൻഡോ, ഡോറുകൾ, ബാത്റൂമുകൾ എന്നിവ ഉൾപ്പെടുന്നതാണ് കെട്ടിടം.
ചടങ്ങിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ സ്വാഗതവും പ്രധാന അധ്യാപിക പി എം സാജിത നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി വി മുഹമ്മദ് ബഷീർ, പി ആർ അരവിന്ദാക്ഷൻ, എ എം ജമീല, കൗൺസിലർമാരായ നിജി ബാബു, പി ബി ബിജേഷ്, കെ ടി ജോയ്, ജിൻസി ജോയ്സൺ, വടക്കാഞ്ചേരി ബി പി സി ജയപ്രഭ സി സി, സുബ്രഹ്മണ്യ അയ്യർ, എം ശശികുമാർ, ശ്രീജില, പി ജി സനീഷ്, ടി ആർ രാജൻ, എൻ ആർ രാധാകൃഷ്ണൻ, എൻ സുകുമാരൻ, ആർ കെ രാധാകൃഷ്ണൻ, സി എ സണ്ണി, കെ എസ് പ്രദീപ്, പി എ ജോസ് മാണി, എ എ ഡോൺ ബോസ്കൊ തുടങ്ങിയവർ പങ്കെടുത്തു.


