ചിറ്റിലപ്പിള്ളിയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം
ചിറ്റിലപ്പിള്ളി:
പഴമ്പുഴ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും, ചിറ്റിലപ്പിള്ളി പണിക്കപറമ്പിൽ കുടുംബ ക്ഷേത്രത്തിലുമാണ് മോഷണങ്ങൾ നടന്നത്. ചിറ്റിലപ്പിള്ളി പണിക്കപറമ്പിലെ കുടുംബക്ഷേത്രത്തിൽ ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരം മുഴുവനായും മോഷ്ടാക്കൾ കുത്തി പൊളിച്ച് കൊണ്ടുപോയതായി ക്ഷേത്രം പ്രസിഡണ്ട് രവി പണിക്കപറമ്പിൽ അറിയിച്ചു. ഇന്ന് രാവിലെയാണ് മോഷണവിവരം അറിഞ്ഞത്.
അതേസമയം, പഴമ്പുഴ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭഗവാന്റെ തിടമ്പും കിരീടവും വെള്ളി ആഭരണവും ഉൾപ്പെടെ നിരവധി വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെട്ടതായി ക്ഷേത്രം പ്രസിഡണ്ട് ചിറക്കൽ നന്ദകുമാർ പ്രണവം ന്യൂസിനോട് പറഞ്ഞു.
പേരാമംഗലം പോലീസ് ഇരുസ്ഥലത്തും എത്തി പരിശോധന തുടരുന്നു.
