ആംബുലൻസ് കിട്ടാത്താതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ വൈകിയ യുവാവ് പ്ലാറ്റ്ഫോമിൽ കിടന്ന് മരിച്ചു.
മുളങ്കുന്നത്തുകാവ്:
തൃശൂർ മുളങ്കുന്നത്തുക്കാവ് റെയിൽവെ സ്റ്റേഷനിലാണ് സംഭവം.
ട്രെയിൻ യാത്രക്കിടെ കുഴഞ്ഞുവീണ ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് മരിച്ചത്.
ആംബുലൻസ് കിട്ടാതെ അരമണിക്കൂറോളേം ഇയാളെ റെയിൽവേ പ്ലാറ്റ്ഫോമിൽ കിടത്തി. മുംബൈ - എറണാകുളം ഓഖ എക്സ്പ്രസിൽ തിങ്കളാഴ്‌ച പുലർച്ചെയാണ് സംഭവം. ട്രെയിനിൽ തൃശ്ശൂരിലേക്ക് വരുന്നതിനിടയിൽ ഷോർണൂർ ഭാഗത്ത് വെച്ചാണ് ശ്രീജിത്തിന് ദേഹാസ്ഥാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്നത്.
പിന്നീട് ഒപ്പം ഉണ്ടായിരുന്നവർ ടി ടി ഇ അറിയിച്ചാണ് അടിയന്തരമായി ട്രെയിൻ നിർത്തിച്ചത്.
യുവാവിന് അതിവേഗം ചികിത്സ ലഭ്യമാക്കാനായി ഒപ്പമുണ്ടായിരുന്നവർ അടിയന്തര സഹായത്തിന് ഹെല്പ് ലൈൻ നമ്പറിൽ അടക്കം ബന്ധപ്പെട്ടിരുന്നു. മുളങ്കുന്നത്ത്കാവ് റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ യുവാവിനെ അരമണിക്കൂറോളം പ്ലാറ്റ്ഫോമിൽ കിടത്തി.പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു.
