തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് മുൻ വടക്കാഞ്ചേരി എം.എൽ.എ. അനിൽ അക്കര.

   തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് മുൻ വടക്കാഞ്ചേരി എം.എൽ.എ. അനിൽ അക്കര 

    തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് യു.ഡി.എഫ്. ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടാട്ട് പഞ്ചായത്തിലെ 15-ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് അദ്ദേഹം ജനവിധി തേടുന്നത്. യു.ഡി.എഫിന് നഷ്ടപ്പെട്ട അടാട്ട് പഞ്ചായത്ത് തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ശക്തമായ നീക്കമായാണ് ഈ സ്ഥാനാർത്ഥിത്വം വിലയിരുത്തപ്പെടുന്നത്. അടാട്ട് പഞ്ചായത്ത് 15-ാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്നതിനുള്ള മണ്ഡലതല കോർ കമ്മിറ്റി യോഗം ഇന്ന് രാവിലെ മുതുവറ സി.എൻ. സപ്തതി മന്ദിരത്തിൽ ചേർന്നതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നത്. വടക്കാഞ്ചേരി മണ്ഡലത്തിലെ ജനകീയ നേതാവായിരുന്ന അനിൽ അക്കരയുടെ ഈ അപ്രതീക്ഷിത മടങ്ങി വരവ് തൃശ്ശൂർ ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്ക് ചൂടുപിടിപ്പിക്കും എന്നതിൽ സംശയമില്ല.