അവണൂർ ഗ്രാമപഞ്ചായത്ത് എൽഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും ഭരണ സ്തംഭനത്തിനും എതിരെ കോൺഗ്രസ് അവണൂർ മണ്ഡലം കമ്മിറ്റി 4 മേഖലകളിലായി നടത്തുന്ന സമര പ്രഖ്യാപന വിളംബരജാഥ തങ്ങാലൂരിൽ കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ജാഥ ക്യാപ്റ്റനും മണ്ഡലം പ്രസിഡണ്ടുമായ പി വി ബിജുവിനും, വൈസ് ക്യാപ്റ്റൻ ഐ ആർ മണികണ്ഠനും പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. അടാട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് വിപിൻ വടേരിയാട്ടിൽ മുഖ്യാതിഥിയായി പങ്കെടുത്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും വാർഡ് മെമ്പറുമായ ബിന്ദു സോമൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ബാബു നീലങ്കാവിൽ,…
🌟💥💫ക്രിസ്തുമസ് പുതുവത്സരാശംസകളോടെ💫💥🌟 ❗PPF പേരാമംഗലം ❗ 📱 9447380339 ☎️ 04872082939 PPF offer: 375 ✅ സ്വാദിഷ്ടമായ ഫ്രഞ്ച് ഡയറിയുടെ എല്ലാവിധ ഐസ്ക്രീമുകളും ഹോൾസെയിൽ വിലയിൽ ലഭ്യമാണ് . ❗**************❗ ✅ വിവിധ മോഡൽ ടാർപ്പാളിനുകൾ ✅ ഡിസ്പോസിബിൾ ഐറ്റംസ് ✅ സ്റ്റേഷനറി ഐറ്റംസ് ✅ ഹാർഡ്വെയർ & പ്ലാസ്റ്റിക് ഐറ്റംസ് ✅ ഇറച്ചി മുയലുകൾ ഇറച്ചി കോഴികൾ ഹോൾസെയിൽ വിലയിൽ പി പി എഫ് ചിക്കൻ സെന്ററിൽ ലഭ്യമാണ്
ഡ്രൈവർമാർക്ക് സൗജന്യ ചുക്കുകാപ്പി വിതരണം തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിലെ റോഡപകടങ്ങൾ കുറക്കുന്നതിൻ്റെ ഭാഗമായി, ആകട്സ് മുതുവറ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ മുതുവറ സെൻ്ററിൽ നടത്തിയ, ഡ്രൈവർമാർക്ക് സൗജന്യ ചുക്ക് കാപ്പി വിതരണത്തിൻ്റെ ഉദ്ഘാടനം എസ് ഐ വില്ലിമോൻ ഉദ്ഘാടനം ചെയ്തു . ഇന്ന് തിങ്കളാഴ്ച പുലർച്ച 12 മണി മുതൽ 3.30 വരെ സൗജന്യ ചുക്ക് കാപ്പി/ കട്ടൻ ചായ വിതരണം നടത്തി. റോഡ് സുരക്ഷ സന്ദേശവും നൽകി. നാട്ടുവാർത്ത News മുതുവറ
തബല മാന്ത്രികൻ ഉസ്താദ് സാകിർ ഹുസൈൻ അന്തരിച്ചു തബല മാന്ത്രികൻ ഉസ്താദ് സാകിർ ഹുസൈന് വിട. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. 1951-ൽ മുംബൈയിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. വളരെ ചെറിയ പ്രായത്തിൽ തന്നെ തൻ്റെ മികവ് കാട്ടിയ അദ്ദേഹം 12 വയസ്സുള്ളപ്പോൾ കച്ചേരികളിൽ അവതരിപ്പിക്കാൻ തുടങ്ങി. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. ശക്തി" എന്ന ഫ്യൂഷൻ സംഗീത ബാൻഡിന് 1974ൽ രൂപം നൽകി. 1999-ൽ അദ്ദേഹം …
പത്തനംതിട്ടയിൽ വാഹനാപകടത്തിൽ 4 മരണം. കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍ മാത്യു, നിതിന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. മലേഷ്യയിലുണ്ടായിരുന്ന മകളെ എയർപോർട്ടിൽ നിന്ന് വിളിച്ചുകൊണ്ട് വരികയായിരുന്ന ഒരു കുടുംബത്തിലെ 4 പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. ആന്ധ്രാ സ്വദേശികളായ തീർത്ഥാടകരുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ക…
മുളങ്കുന്നത്തുകാവ് : തൃശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ റീജിയണൽ ഏർലി ഇൻ്റർവെൻഷൻ സെൻ്റർ (REIC) & ഓട്ടിസം സെൻ്റർ, ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സും കലാപരിപാടികളും സംഘടിപ്പിച്ചു. ഓട്ടിസം ശിശുക്ഷേമകേന്ദ്രയുടെ ഡയറക്ടർ ഡോ.വിജയലക്ഷ്മി അമ്മ മുഖ്യാതിഥിയായ ചടങ്ങിൽ ആർഇഐസി നോഡൽ ഓഫീസർ ഡോ.ജാനകി മേനോൻ, പീഡിയാട്രിക്സ് പ്രൊഫസർ ഡോ.ആനന്ദകേശവൻ, വടക്കാഞ്ചേരി റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് വി. സുരേഷ് കുമാർ, തൃശൂർ സെൻട്രൽ റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ഡോ.രാഖീഷ് പി. എന്നിവർ പ്രസംഗിച്ചു. ഹെയ്ലി തോമസ്, (ഡയറ്റീഷ്യൻ, ജ…
ശ്രീദുർഗാവിലാസം വോളിബോൾ അക്കാദമിക്ക് അഭിമാന നേട്ടം: കേരളത്തെ നയിക്കാൻ അഭയ് രാജ് പേരാമംഗലം: വാരണാസിയിൽ നടക്കുന്ന ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അണ്ടർ 14 കേരള വോളിബോൾ ടീം ക്യാപ്റ്റനായി പേരാമംഗലം ശ്രീദുർഗാവിലാസം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അഭയ്രാജ് സി. വി. തിരഞ്ഞെടുക്കപ്പെട്ടു. പേരാമംഗലം ശ്രീദുർഗാവിലാസം ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന SDV വോളി അക്കാദമിയിൽ വോളിബോൾ പരിശീലനം നടത്തിവരുന്ന അഭയ്രാജ് കഴിഞ്ഞ നാലു വർഷമായി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കളിച്ചു വരുന്നു. മികച്ച പ്രകടനം കാഴ്ചവച്ച അഭയ രാജിനുള്…
അമല നഗർ : അമല ആശുപത്രിയുടെ സ്ഥാപക പിതാവായ പത്മഭൂഷൻ ഫാ. ഗബ്രിയേൽ ചിറമേൽ സി.എം.ഐ. യുടെ 110-ാം ജന്മദിനത്തോടനുബന്ധിച്ച് 110 പേർ രക്തദാനം ചെയ്തു. അമല സ്കൂൾ ഓഫ് നഴ്സിങ്ങിന്റെയും അമല ബ്ലഡ് സെൻററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ അധ്യക്ഷത വഹിച്ചു. ഗബ്രിയേലച്ചൻ്റെ വിദ്യാർത്ഥിയും മുഖ്യ അതിഥിയുമായ ഇ.എം ജോണി, ചെയർമാൻ, ഇ.വി.എം. ഗ്രൂപ്പ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനകർമ്മം നിർവഹിച്ചു. ജോയിൻ്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻ മാണി സി എം ഐ , ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി ഡോ. വിനു വിപിൻ. ഗബ…
കെമിലുമിനെസെൻസ് മെഷീനിന്റെ സ്വിച്ച് ഓൺ കർമ്മവും , സംസ്ഥാന സമ്മേളനത്തിന്റെ ബ്രോഷർ പ്രകാശനവും മുളങ്കുന്നത്തുകാവ്: തൃശൂർ ഗവർമെന്റ് മെഡിക്കൽ കോളേജിലെ രക്ത ബാങ്കിൽ ട്രാൻസ്ഫ്യൂഷൻ വഴി പകരാവുന്ന രോഗങ്ങളുടെ പരിശോധനയ്ക്കുള്ള നൂതന സംവിധാനമായ കെമിലുമിനെസെൻസ് മെഷീനിന്റെ സ്വിച്ച് ഓൺ കർമ്മവും 2025 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന രക്തദാന ശാസ്ത്രജ്ഞരുടെ സംസ്ഥാന സമ്മേളനത്തിന്റെ ലഘുപത്രികയുടെ പ്രകാശനവും നടന്നു. പ്രിൻസിപ്പാൾ ഡോ. എൻ അശോകൻ ചടങ്ങിന്റെ ഉദ്ഘാടനവും ഉപകരണത്തിന്റെ സ്വിച് ഓൺ കർമവും നടത്തി. ആശുപതി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് പി വി, രക്തബാങ്…
ശുചിത്വ ഉച്ചകോടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അനാമികയെ MLA അഭിനന്ദിച്ചു കൈപ്പറമ്പ് : അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ കേരളത്തെ പ്രതിനിധീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട കൈപ്പറമ്പിലെ അനാമികയെ എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി അഭിനന്ദിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 17 ലെ ചവറാട്ടിൽ മുകന്ദൻ, ഷീല മുകുന്ദൻ ദമ്പതികളുടെ മകളായ അനാമിക, സംസ്ഥാന തല ശുചിത്വോത്സവത്തിൽ പങ്കെടുത്ത് അവതരിപ്പിച്ച പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ‘കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്കരണവും കുടുംബങ്ങളുടെ മനോഭാവവും’ എന്ന വിഷയത്തിലുള്ള പ്രബന്ധമാണ് അന…
വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ പ്രതിഷേധം ഇന്ന് (ഡിസംബർ 11) വൈകിട്ട് 4 ന് പാവറട്ടി ബസ്സ്റ്റാൻഡിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. സാധാരണക്കാരനെ കൊള്ളയടിക്കുന്ന കെഎസ്ഇബി വൈദ്യുത നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നും, സാധാരണക്കാരന് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകണമെന്നും ഡോ.സി എസ് ഉണ്ണികൃഷ്ണൻ ആംആദ്മി പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ആവശ്യപ്പെട്ടു. വിൻസൻറ് കണ്ടംകുളത്തി ചാക്യാർ കൂത്തിലൂടെ വൈദ്യുതി വില വർധനവിന് സംബന്ധിച്ച പ്രശ്നങ്ങൾ സാധാരണക്കാര മനസ്സിലാകും വിധത്തിൽ അവതരിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് സെബി ജോണി അധ്യക്ഷനായിരുന്നു മണലൂർ മണ്ഡലം സെക്രട്…
ആദരം ലൈഫ് പദ്ധതിയിൽ വീടുകൾ പണിയുന്നതിന് കൃത്യമായ ആസൂത്രണ മികവോടെ ഇടപെട്ട് വിജയകരമാക്കിയ വേലൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ സിഡി സൈമനെ ചേറന്തലയിലുള്ള ഗ്രീൻ വില്ല റെസിഡൻസി അസോസിയേഷൻ ആദരിച്ചു . പ്രസ്തുത പരിപാടിയിൽ ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ ആൻറണി മുഖ്യ അതിഥി ആയിരുന്നു. റസിഡൻസി ഭാരവാഹിയായ ലിജോ ചിറയത്ത് അധ്യക്ഷപദവി അലങ്കരിച്ചു. സിഡിഎസ് മെമ്പർ ലേഖ ബജീഷ്, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ പി പി രാമചന്ദ്രൻ , ലോറൻസ് അറക്കൽ, ഗിരി കൊമ്പത്ത്, ശാലിനി, ബെൻസി പല്ലിശ്ശേരി, ബദുൽ സൈമൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മികച്ച പ്രവർത്തന മിക…
നിയമം പാലിച്ചൊരു സല്യൂട്ട്.... ഗുരുവായൂർ കേശവൻ അനുസ്മരണത്തോടനുബന്ധിച്ച് ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് മുൻപിൽ തുമ്പിക്കൈ ഉയർത്തി ആദരം അർപ്പി ക്കുന്ന കൊമ്പൻ ഇന്ദ്രസെൻ. ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ ഇക്കുറി ആദരം അർപ്പിക്കുമ്പോൾ കേശവന്റെ പ്രതിമയ്ക്ക് സമീപം ദേവസ്വം ഭാരവാഹികളടക്കമുള്ള ആരും നിന്നിരുന്നില്ല. അകമ്പടിയായി വന്ന ആനകളെല്ലാം മൂന്നടി അകലം പാലിച്ചാണ് നിലയുറപ്പിച്ചത്.
കോൺഗ്രസ് കൈപ്പറമ്പ് മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ കൈപ്പറമ്പ് സെന്ററിൽ മുൻ മന്ത്രിയും മുൻ ഡി സി സി പ്രസിഡണ്ടും ജില്ലയിലെ ഖാദി സഹകരണ പ്രസ്ഥാനങ്ങ ളുടെ നെടും തൂണുമായിരുന്ന സി എൻ ബാലകൃഷ്ണന്റെ അനുസ്മരണയോഗവും പുഷ്പാർച്ചനയും നടത്തി . മണ്ഡലം പ്രസിഡണ്ട് എൻ കെ രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി എം ഹനീഫ സ്വാഗതം പറഞ്ഞു. ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി എ ടി ജോസ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ ആന്റണി കൊളംബറത്ത്, എൻ ആർ വേണുഗോപാൽ , ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ കെ ടി ഫ്രാൻസിസ്, സി എം ലോറൻസ്,…
വൈദ്യുതി നിരക്ക് വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ മനുഷ്യാവകാശ ദിനത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ച് കെസിവൈഎം ലൂർദ് ഫൊറോന സമിതി മണ്ണുത്തി : കെ സി വൈ എം ലൂർദ് ഫൊറോന സമിതിയുടെ നേതൃത്വത്തിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് മനുഷ്യാവകാശ ദിനത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. മണ്ണുത്തി സെൻററിൽ നടത്തിയ പ്രതിഷേധ സദസ്സിൽ കെസിവൈഎം മുൻ സംസ്ഥാന സെനറ്റ് മെമ്പർ അനീഷ് വരിക്കാശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. കെസിവൈഎം തൃശ്ശൂർ അതിരൂപത ജനറൽ സെക്രട്ടറി മെജോ മോസസ് അധ്യക്ഷത നിർവഹിച്ചു. കേരള സമൂഹം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന…
കൈപ്പറമ്പ് പഞ്ചായത്ത് വാർഡ് 17ൽ 75ആം നമ്പർ അംഗനവാടി നിർമ്മാണം തുടങ്ങി. കൈപ്പറമ്പ് പഞ്ചായത്ത് വാർഡ് 17ൽ 75ആം നമ്പർ അംഗനവാടി കെട്ടിടത്തിന്റെ നിർമ്മാണം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 18 ലക്ഷം രൂപയും പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് 1.32 ലക്ഷം രൂപയും ഉപയോഗിച്ച് പരേതനായ കർണംകോട്ട് മുകുന്ദൻ എന്ന വ്യക്തി വിട്ട് നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോട് കൂടിയ 630 സ്ക്വയർ ഫീറ്റ് കെട്ടിടം നിർമ്മിക്കുന്നത്. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷാദേവി അധ്യക്ഷയായി.പഞ്ചായത്ത് വൈസ് പ്…
സി എൻ ബാലകൃഷ്ണന്റെ ചരമ വാർഷിക ദിനവും അനുസ്മരണ സമ്മേളനവും നടത്തി. കോൺഗ്രസ് അവണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വരടിയം വടക്കേതുരുത്തിൽ നടന്ന ചടങ്ങ് കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡണ്ട് പി വി ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ നേതാക്കളായ ബാബു നിലങ്കാവിൽ, സുരേഷ് അവണൂർ, ജയ്സൺ മാസ്റ്റർ, ലിന്റോ വരടിയം, അനിൽകുമാർ വി വി,ഹരിദാസ് പി എൻ, ആന്റണി എൻ എൽ,ബാബുരാജ് എ,ആന്റണി ഓ എം എന്നിവർ സംസാരിച്ചു.
വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കുക കത്തോലിക്ക കോൺഗ്രസ് ജനജീവിതം ദുരിത പൂർണ്ണമാക്കുന്ന അന്യായമായ വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കണമെന്ന് തൃശൂർ അതിരൂപത കത്തോലിക്ക കോൺഗ്രസ് സർക്കാരിനോടവശ്യപ്പെട്ടു. വൈദ്യുതി ലഭ്യതയുടെ ലാഭകരമായ കരാറുകൾ നിലനർത്താൻ കഴിയാത്ത കെ എസ് ഇ ബിയുടെ പിടിപ്പ് കേടാണ് ഇപ്പോൾ സംജാതമായത്. ഇതുമൂലം സാധാരണ ജനങ്ങൾ, വ്യാപര വ്യവസായ- സ്ഥാപനങ്ങൾ എന്നിവയുടെ ജീവിതം വീണ്ടും ദുരിത പൂർണ്ണമായി മാറും എന്ന് യോഗം വിലയിരുത്തി. ഇപ്പോൾ 16 പൈസയും മൂന്ന് മാസം കഴിഞ്ഞാൽ12 പൈസയുടെയും വർദ്ധന ഒന്നിച്ചാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വില വർദ്ധനവിൽ ജീ…
ഹരിതകർമ സേനഅംഗങ്ങളുടെ കൃത്യവിലോപത്തിനെതിരെ വേലൂർ ഗ്രാമ പഞ്ചായത്ത് കോൺഗ്രസ് മെമ്പർമാർ പ്രേതിഷേധിച്ചു . വേലൂർ നാട്ടുകാരിൽ നിന്നും 50 രൂപ വീതം പിരിച്ചെടുത്തു ശേഖരിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവൻ പൊതുസ്ഥലത്തു പരന്നു കിടന്നതിൽ ഹരിത കർമസേന അംഗങൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് മെമ്പർമാർ പഞ്ചായത്തിന് മുൻപിൽ കുത്തിയിരുപ്പു നടത്തി. പാർലിമെന്ററി പാർട്ടി ലീഡർ സ്വപ്ന രാമചന്ദ്രൻ പഞ്ചായത്തു അംഗങ്ങളായ അനിൽമാഷ്, സി ഡി സൈമൺ, നിധീഷ് ചന്ദ്രൻ, വിജിനി ഗോപി, അജി ജോഷി എന്നിവർ സമരത്തിൽ പങ്കെടുത്തു.
മധുര പ്രതികാരത്തോടെ ശ്രീ രാമചന്ദ്ര സ്കൂൾ. എടക്കളത്തൂർ: കുന്നംകുളത്ത് സമാപിച്ച തൃശൂർ ജില്ലാ കലോത്സവത്തിൽ തിരുവാതിരക്കളിയിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് എടക്കളത്തൂർ ശ്രീരാമചന്ദ്ര യു. പി. സ്കൂൾ വീണ്ടും നാടിന് അഭിമാനമായി. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനം നേടിയ സ്കൂൾ ഇത്തവണ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്.പതിനഞ്ചു വർഷമായി തിരുവാതിരക്കളി മത്സരത്തിൽ സജീവമായി പങ്കെടുക്കുന്ന സ്കൂൾ അഞ്ചു തവണ ജില്ലയിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു. പ്രമുഖ തിരുവാതിര ക്കളി കലാകാരിയും ഇതേ സ്കൂളിലെ ഗണിതശാസ്ത്രം അധ്യാപികയുമായ നിഷടീച്ചറാണ് ഈ കല കുട്ടികളെ പരിശീലിപ്പിക്…
മുണ്ടൂർ പമ്പ് - മെഡിക്കൽ കോളേജ് റോഡിലെ ഗർത്തങ്ങൾ യാത്രക്കാർക്ക് ദുർഘടവും അപകടങ്ങൾക്ക് കാരണവും ആകുന്നു. മുണ്ടൂർ : തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയും മെഡിക്കൽ കോളേജ് റോഡും സംഗമിക്കുന്ന പമ്പ് പ്രദേശത്ത് ഇരു റോഡുകളും തമ്മിൽ ഒന്നര അടിയുടെ താഴ്ചയുടെ വ്യത്യാസത്തിലാണ് നിൽക്കുന്നത്. കൂടാതെ ദീപ്തി നഗറിലും , പഞ്ഞംമൂല ജംഗ്ഷനിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഈ മൂന്നു പ്രദേശങ്ങളിലെയും റോഡിന്റെ ശോചനീയ അവസ്ഥ മൂലം വാഹന യാത്രക്കാർ വളരെ ബുദ്ധിമുട്ടിലാണ്. ഇരുചക്ര വാഹനങ്ങളും മുച്ചക്രവാഹനങ്ങളും ദിനംപ്രതിയുടെ അപകടത്തിൽ പെടുന്നുണ്ട്. കെ എസ് ഡി പി, പി …
കേരള സഭയുടെ ഔദ്യോഗിക തൊഴിലാളി സംഘടനയായ കേരള ലേബർ മൂവ്മെന്റ് - തൃശൂർ അതിരൂപത സമിതിയുടെ പ്രസിഡന്റ് ആയി തലോർ ഇടവകാംഗമായ മോളി ജോബിയെ പുത്തൂരിൽ വച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു . സംസ്ഥാന തലത്തിൽ കെ.എൽ.എം. വനിത ഫോറം പ്രസിഡൻറ് എന്ന നിലയിൽ കേരള ലേബർ മൂവ്മെൻ്റിൻ്റെ സംസ്ഥാന സമിതി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. കെ.എൽ.എം. തൃശൂർ അതിരൂപത സമിതിയുടെ വൈസ് പ്രസിഡൻ്റു മാരായി റോബസ് പറപ്പുള്ളി - പുതുക്കാട്, ബേബി ഡേവീസ് - എടക്കളത്തൂർ, ജനറൽ സെക്രട്ടറിയായി ബേബി വാഴക്കാല - വേലൂപ്പാടം, ട്രഷറർ ആയി ഫ്രെഞ്ചി ആൻ്റണി - ചേർപ്പ് എന്നി…
വേലൂർ : ഹരിത കർമ്മ സേന അംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ വഴിയരികയിൽ പരന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. കഷ്ടപ്പെട്ട് നൽകുന്ന 50 രൂപയോടൊപ്പം കഴുകി ഉണക്കി, നൽകിയ കവറുകൾ വേലൂർ പഴയ പോസ്റ്റ് ഓഫീസ് സെന്ററിൽ അയ്യപ്പ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച രാവിലെ വൻ തോതിൽ പരന്നുകിടന്നിരുന്നത് പ്രദേശവാസികൾക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുകൾ ഉളവാക്കി. പൊതു വഴിയിൽ മാലിന്യം നിക്ഷേപിക്കുന്നവർക്ക് 25000 രൂപ വരെ പിഴ ഈടക്കുവാനും, നിയമ നടപടികൾ നേരിടാനും വകുപ്പുള്ള ഈ നാട്ടിൽ, നിയമ ലംഘനം ചിലർക്ക് മാത്രം അവകാശ മാണെന്ന…
ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ. മുളങ്കുന്നത്ത്കാവ്: തൃശ്ശൂർ ഗവൺമെന്റ് ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് പാർക്കിംഗിൽ നിന്നും ജീവനക്കാരുടെ സ്കൂട്ടറുകൾ മോഷ്ടിക്കാൻ ശ്രമിച്ച വാടാനപ്പള്ളി സ്വദേശിയായ ഷഫീഖിനെയാണ് തൃശ്ശൂർ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശം നിന്നും സ്കൂട്ടറുകൾ കുത്തിത്തുറന്ന് സ്റ്റാർട്ട് ചെയ്യുന്നതിനുള്ള സാമഗ്രികളും പിടികൂടി. തൃശ്ശൂർ ചെസ്റ്റ് ആശുപത്രിയിലെ ജീവനക്കാരായ ബിന്ദു, രാംകുമാർ എന്നിവരുടെ സഹായത്തോടെയാണ് തൃശ്ശൂർ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ …
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഉദ്ഘാടനം ചെയ്ത അരുവി റീഹാബിലിറ്റേഷൻ സെന്ററിന്റെ സപ്തതി മന്ദിരം ഷംഷാബാദ് രൂപതാ മെത്രാൻ മാർ പ്രിൻസ് ആന്റണി പാണെങ്ങാടൻ പ്രവേശന ഉദ്ഘാടനവും ആശിർവാദ കർമ്മവും നിർവഹിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ പിഎം തോമസ് അധ്യക്ഷനായി,വടക്കാഞ്ചേരി ഫോറോനാ വികാരി വെരി. റവ. ഫാ. വർഗീസ് തരകൻ മുഖ്യപ്രഭാഷണവും മറ്റം ഫൊറോന വികാരി വെരി. റവ. ഫാ. ഷാജു അനുഗ്രഹ പ്രഭാഷണവും നടത്തി. റീഹാബിലിറ്റേഷൻ സെന്ററിന്റെ ഡയറക്ടർ റവ. ഫാ വർഗീസ് പാലത്തിങ്കൽ, ഫാ. വർഗീസ് മേലിട്ട് പാലത്തിങ്കൽ, എംസി പീറ്റർ,എം എഫ് ജോയ്, എം സി ഫ്രാൻസിസ്, സേവിയർ മാസ്…
വേലൂർ : വേലൂർ സെന്റ് ഫ്രാൻസിസ് സേവ്യാർ ദൈവാലയത്തിന്റെ ഇടവക ദിനം കൊട്ടേക്കാട് ഫൊറോന വികാരി റവ.ഫാ. ജോജു ആളൂർ ഉദ്ഘാടനം ചെയ്തു. വികാരി റവ.ഫാ. റാഫേൽ താണിശേരി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ അതിരൂപത ചാൻസിലർ റവ.ഫാ. ഡൊമിനിക് തലക്കോടൻ,ഫാ. ജോർജ് തേനാടിക്കുളം,ഫാ. ജോജു പനക്കൽ,സിസ്റ്റർ ജൈസി മരിയ, ഫാ. ജയ്സൺ പഴേടത്ത്,സജീ പനക്കൽ, ജീന സാബു, നിതിൻ അറക്കൽ, ജോസഫ് പുലിക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു .
പറപ്പൂർ : മുള്ളൂര്‍ കായല്‍ റോഡില്‍ വീണ്ടും വാഹനാപകടം. ഇത്തവണ കര്‍ണാടക സ്വദേശികളായ ശബരിമല തീര്‍ത്ഥയാത്രികരുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബംഗലൂരൂ സ്വദേശികളായ യുവാക്കളായ അഞ്ച് പേര് സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ പാടത്തേക്ക് മറിയുകയായിരുന്നു.ആര്‍ക്കും പരിക്കില്ലെങ്കിലും കാറിന് കേടുപാടുകൾ സംഭവിച്ചു. മയങ്ങിപ്പോയതാകാം ഈ അപകടകാരണമെങ്കിലും ഈ മേഖലയിൽ പൂർണ്ണമായ കൈവരി സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.ദിവസങ്ങള്‍ക്ക് മുമ്പ് ബൈക്ക് യാത്രികന് റോഡരികിലെ തോടിലേക്ക് വീണ് പരിക്കേറ്റിരുന്നു. കാര്‍ ക്രെയിന…