കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഉദ്ഘാടനം ചെയ്ത അരുവി റീഹാബിലിറ്റേഷൻ സെന്ററിന്റെ സപ്തതി മന്ദിരം ഷംഷാബാദ് രൂപതാ മെത്രാൻ മാർ പ്രിൻസ് ആന്റണി പാണെങ്ങാടൻ പ്രവേശന ഉദ്ഘാടനവും ആശിർവാദ കർമ്മവും നിർവഹിച്ചു.
തുടർന്ന് നടന്ന പൊതുയോഗത്തിൽ പിഎം തോമസ് അധ്യക്ഷനായി,വടക്കാഞ്ചേരി ഫോറോനാ വികാരി വെരി. റവ. ഫാ. വർഗീസ് തരകൻ മുഖ്യപ്രഭാഷണവും മറ്റം ഫൊറോന വികാരി വെരി. റവ. ഫാ. ഷാജു അനുഗ്രഹ പ്രഭാഷണവും നടത്തി.
റീഹാബിലിറ്റേഷൻ സെന്ററിന്റെ ഡയറക്ടർ റവ. ഫാ വർഗീസ് പാലത്തിങ്കൽ, ഫാ. വർഗീസ് മേലിട്ട് പാലത്തിങ്കൽ, എംസി പീറ്റർ,എം എഫ് ജോയ്, എം സി ഫ്രാൻസിസ്, സേവിയർ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗാനന്തരം വൈലത്തൂർ ഇടവകയിലെയും പുതുശ്ശേരി ഇടവകയിലെയും സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.