ഹരിതകർമ സേനഅംഗങ്ങളുടെ കൃത്യവിലോപത്തിനെതിരെ വേലൂർ ഗ്രാമ പഞ്ചായത്ത് കോൺഗ്രസ് മെമ്പർമാർ പ്രേതിഷേധിച്ചു.
വേലൂർ
നാട്ടുകാരിൽ നിന്നും 50 രൂപ വീതം പിരിച്ചെടുത്തു ശേഖരിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവൻ പൊതുസ്ഥലത്തു പരന്നു കിടന്നതിൽ ഹരിത കർമസേന അംഗങൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് മെമ്പർമാർ പഞ്ചായത്തിന് മുൻപിൽ കുത്തിയിരുപ്പു നടത്തി. പാർലിമെന്ററി പാർട്ടി ലീഡർ സ്വപ്ന രാമചന്ദ്രൻ പഞ്ചായത്തു അംഗങ്ങളായ അനിൽമാഷ്, സി ഡി സൈമൺ, നിധീഷ് ചന്ദ്രൻ, വിജിനി ഗോപി, അജി ജോഷി എന്നിവർ സമരത്തിൽ പങ്കെടുത്തു.