ശ്രീദുർഗാവിലാസം വോളിബോൾ അക്കാദമിക്ക് അഭിമാന നേട്ടം: കേരളത്തെ നയിക്കാൻ അഭയ് രാജ്

 ശ്രീദുർഗാവിലാസം വോളിബോൾ അക്കാദമിക്ക് അഭിമാന നേട്ടം: കേരളത്തെ നയിക്കാൻ അഭയ് രാജ്



 പേരാമംഗലം: വാരണാസിയിൽ  നടക്കുന്ന ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അണ്ടർ 14 കേരള വോളിബോൾ ടീം ക്യാപ്റ്റനായി പേരാമംഗലം ശ്രീദുർഗാവിലാസം  ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ  അഭയ്രാജ് സി. വി.  തിരഞ്ഞെടുക്കപ്പെട്ടു. പേരാമംഗലം ശ്രീദുർഗാവിലാസം ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന SDV വോളി അക്കാദമിയിൽ  വോളിബോൾ പരിശീലനം നടത്തിവരുന്ന അഭയ്രാജ് കഴിഞ്ഞ നാലു വർഷമായി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കളിച്ചു വരുന്നു.  മികച്ച പ്രകടനം കാഴ്ചവച്ച അഭയ രാജിനുള്ള അംഗീകാരം കൂടിയാണ് സംസ്ഥാന ക്യാപ്റ്റൻ പദവി. ഇതേ വിദ്യാലയത്തിലെ തന്നെ വിദ്യാർത്ഥികളായ അനുരഞ്ജ് ഷാജി, ജോൺ സാവിയോ വർഗീസ് എന്നിവരും സംസ്ഥാന ടീമിൽ അംഗങ്ങളാണ്.


സംസ്ഥാന- ദേശീയ മത്സരങ്ങളിൽ പേരാമംഗലം ശ്രീദുർഗാ വോളിബോൾ അക്കാദമി നിർണായകമായ നേട്ടങ്ങളാണ് ഈ വർഷം കൈവരിച്ചത്. അണ്ടർ 14,17,19 കാറ്റഗറികളിലായി 8 കുട്ടികളാണ് ഈ വർഷം സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തിൽ കളിച്ചത്. ഈ മൂന്ന് കാറ്റഗറികളിൽ ആയി തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിച്ച് ആകെ മത്സരിച്ച 36 കായികതാരങ്ങളിൽ 23 പേരും പേരാമംഗലം വോളിബോൾ അക്കാദമിയിലെ വിദ്യാർത്ഥികൾ ആയിരുന്നു. ഇതിൽ അണ്ടർ 17ൽ തൃശ്ശൂർ ജില്ല സംസ്ഥാന ചാമ്പ്യന്മാരായപ്പോൾ അണ്ടർ 14വിഭാഗത്തിൽ  മൂന്നാം സ്ഥാനം നേടി.


പി. ശിവകുമാർ മുഖ്യ പരിശീലനകനും 

ജിതിൻ രാജേന്ദ്രൻ, 

മനു പി ജയൻ,

രോഹിത് ഗോപി, 

ഗൗതം എന്നിവർ സഹ പരിശീലകരുമാണ്. 

കണ്ണൂർ ജില്ലയിലെ ചന്തപ്പുര സ്വദേശികളായ അലോലത്ത് വീട്ടിൽ ബാബുരാജിന്റെയും രമ്യയുടെയും മകനാണ് അഭയ്രാജ്.