കേരള ലേബർ മൂവ്മെന്റ് - തൃശൂർ അതിരൂപത സമിതിയുടെ പ്രസിഡന്റ്‌ ആയി തലോർ ഇടവകാംഗമായ മോളി ജോബിയെ തിരഞ്ഞെടുത്തു.

   കേരള സഭയുടെ ഔദ്യോഗിക തൊഴിലാളി സംഘടനയായ കേരള ലേബർ മൂവ്മെന്റ് - തൃശൂർ അതിരൂപത സമിതിയുടെ പ്രസിഡന്റ്‌ ആയി തലോർ ഇടവകാംഗമായ  മോളി ജോബിയെ  പുത്തൂരിൽ വച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു

     സംസ്ഥാന തലത്തിൽ കെ.എൽ.എം. വനിത ഫോറം പ്രസിഡൻറ് എന്ന നിലയിൽ കേരള ലേബർ മൂവ്മെൻ്റിൻ്റെ സംസ്ഥാന സമിതി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. കെ.എൽ.എം. തൃശൂർ അതിരൂപത സമിതിയുടെ വൈസ് പ്രസിഡൻ്റുമാരായി  റോബസ് പറപ്പുള്ളി - പുതുക്കാട്,  ബേബി ഡേവീസ് - എടക്കളത്തൂർ, ജനറൽ സെക്രട്ടറിയായി  ബേബി വാഴക്കാല - വേലൂപ്പാടം, ട്രഷറർ ആയി ഫ്രെഞ്ചി ആൻ്റണി - ചേർപ്പ് 

എന്നിവരേയും മറ്റു ഭാരവാഹികളേയും യോഗം തിരഞ്ഞെടുത്തു. ബിജു ചിറയത്ത് അദ്ധ്യക്ഷത വഹിച്ച വാർഷിക സമ്മേളനം റവ.ഫാ. ദേവസ്സി പന്തല്ലൂക്കാരൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. പോൾ മാളിയമ്മാവ്, മേഖല ഡയറക്ടർ ഫാ. ജിമ്മി കല്ലിങ്ങക്കുടിയിൽ, ഫൊറോന വികാരി ഫാ. ജോജു പനക്കൽ, ജോയ് മാളിയേക്കൽ, ആൻ്റോ പോൾ, ഷാജു ആൻ്റണി തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു.