കെമിലുമിനെസെൻസ്‌ മെഷീനിന്റെ സ്വിച്ച് ഓൺ കർമ്മവും , സംസ്ഥാന സമ്മേളനത്തിന്റെ ബ്രോഷർ പ്രകാശനവും

 കെമിലുമിനെസെൻസ്‌ മെഷീനിന്റെ സ്വിച്ച് ഓൺ കർമ്മവും , സംസ്ഥാന സമ്മേളനത്തിന്റെ ബ്രോഷർ  പ്രകാശനവും


 മുളങ്കുന്നത്തുകാവ്:

 


തൃശൂർ ഗവർമെന്റ് മെഡിക്കൽ കോളേജിലെ രക്ത ബാങ്കിൽ ട്രാൻസ്ഫ്യൂഷൻ വഴി പകരാവുന്ന രോഗങ്ങളുടെ പരിശോധനയ്ക്കുള്ള നൂതന സംവിധാനമായ കെമിലുമിനെസെൻസ്‌ മെഷീനിന്റെ സ്വിച്ച് ഓൺ കർമ്മവും 2025 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന രക്‌തദാന ശാസ്ത്രജ്ഞരുടെ സംസ്ഥാന സമ്മേളനത്തിന്റെ ലഘുപത്രികയുടെ പ്രകാശനവും നടന്നു. 



പ്രിൻസിപ്പാൾ ഡോ. എൻ അശോകൻ ചടങ്ങിന്റെ ഉദ്ഘാടനവും ഉപകരണത്തിന്റെ സ്വിച് ഓൺ കർമവും നടത്തി.

 ആശുപതി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് പി വി,  രക്തബാങ്ക് മേധാവി ഡോ. സജിത്ത് വിളമ്പിൽ, അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. അർച്ചന കെ എ, ഡോ. അഞ്ജലി പി എസ്, ഡോ ആഷ്‌ലി മോൺസൺ മാത്യു, ഡോ. നിത്യ എം ബൈജു  എന്നിവർ സംബന്ധിച്ചു.



 കെമിലുമിനസൻസ് (Chemiluminescence) അധിഷ്ഠിത പരിശോധനാ മാർഗങ്ങൾ (CLIA - Chemiluminescence Immunoassay) തൃശൂർ ഗവർമെന്റ് മെഡിക്കൽ കോളേജിലെ  രക്ത ബാങ്കിൽ ആരംഭിച്ചിരിക്കുന്നു.

ഈ ടെസ്റ്റ് വഴി വളരെ ചെറിയ അളവിൽ പോലും ആന്റിജൻ അല്ലെങ്കിൽ ആന്റിബോഡികൾ കണ്ടെത്താൻ കഴിയും.

 കെമിലുമിനസൻസ് ടെക്നോളജി ഒട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെ പ്രയോഗിക്കാൻ കഴിയുന്നതിനാൽ, പരിശോധനാ സമയവും മനുഷ്യപിഴവിന്റെ സാധ്യതയും കുറക്കാൻ  സഹായിക്കുന്നു.


 രക്‌തദാന ശാസ്ത്രജ്ഞരുടെ സംഘടനയുടെ (ISBTI) കേരള ചാപ്റ്ററും  തൃശൂർ ഗവർമെന്റ് മെഡിക്കൽ കോളേജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗവും സംയുക്തമായി നടത്തുന്ന വാർഷിക സംസ്ഥാന സമ്മേളനം ഫെബ്രുവരി പതിനാറാം തീയതി അലുമിനി ഓഡിറ്റോറിയത്തിൽ നടക്കും.

 പരിചരണത്തിന്റെ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിൽ സമ്മേളനം വലിയ പങ്ക്‌ വഹിക്കുമെന്ന്  കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. സജിത്ത് വിളമ്പിൽ വ്യക്തമാക്കി.