വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ പ്രതിഷേധം
ഇന്ന് (ഡിസംബർ 11) വൈകിട്ട് 4 ന് പാവറട്ടി ബസ്സ്റ്റാൻഡിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. സാധാരണക്കാരനെ കൊള്ളയടിക്കുന്ന കെഎസ്ഇബി വൈദ്യുത നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നും, സാധാരണക്കാരന് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകണമെന്നും
ഡോ.സി എസ് ഉണ്ണികൃഷ്ണൻ ആംആദ്മി പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ആവശ്യപ്പെട്ടു.
വിൻസൻറ് കണ്ടംകുളത്തി ചാക്യാർ കൂത്തിലൂടെ വൈദ്യുതി വില വർധനവിന് സംബന്ധിച്ച പ്രശ്നങ്ങൾ സാധാരണക്കാര മനസ്സിലാകും വിധത്തിൽ അവതരിപ്പിച്ചു.
മണ്ഡലം പ്രസിഡണ്ട് സെബി ജോണി അധ്യക്ഷനായിരുന്നു മണലൂർ മണ്ഡലം സെക്രട്ടറി ജിമ്മി ജോൺ, ജില്ല ജോയിന്റ് സെക്രട്ടറി ബെന്നി പൊന്തേക്കൻ ജില്ലാ കൗൺസിൽ അംഗം ശ്രീ നൂറുദ്ദീൻ പി എം ,മണ്ഡലം വൈസ് പ്രസിഡണ്ട് ഇഖ്ബാൽ കേച്ചേരി എന്നിവർ പ്രതിഷേധിച്ച് പ്രസംഗിച്ചു.