കോൺഗ്രസ് കൈപ്പറമ്പ് മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ കൈപ്പറമ്പ് സെന്ററിൽ മുൻ മന്ത്രിയും മുൻ ഡി സി സി പ്രസിഡണ്ടും ജില്ലയിലെ ഖാദി സഹകരണ പ്രസ്ഥാനങ്ങ ളുടെ നെടും തൂണുമായിരുന്ന സി എൻ ബാലകൃഷ്ണന്റെ അനുസ്മരണയോഗവും പുഷ്പാർച്ചനയും നടത്തി .
മണ്ഡലം പ്രസിഡണ്ട് എൻ കെ രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി എം ഹനീഫ സ്വാഗതം പറഞ്ഞു. ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി എ ടി ജോസ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ ആന്റണി കൊളംബറത്ത്, എൻ ആർ വേണുഗോപാൽ , ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ കെ ടി ഫ്രാൻസിസ്, സി എം ലോറൻസ്, ജോൺസൺ ജോർജ്, മണ്ഡലം സെക്രട്ടറി ബിജു പാലയൂർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടുമാരായ അഡ്വക്കേറ്റ് നിക്സൺ കുര്യാക്കോസ്, അഡ്വക്കേറ്റ് ജസ്റ്റൊ പോൾ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ശശി വാറോട്ടിൽ, എന്നിവർ സംസാരിച്ചു. പി എ രാജൻ, കിഷോർ, പി എസ് ജോർജ്, എ പി കാർത്തികേയൻ, ജെസിൽ ജോസഫ്, ജോബി ജേക്കബ് , തോംസൺ ലാസർ, യു ആർ മോഹൻദാസ്, സുരേഷ് ഇരിപ്പുശ്ശേരി, ഫ്രാൻസിസ് വടക്കൻ, നവീൻ വിൻസൺ, സേവിയാർ വടക്കൻ, ആഷിക് അഹമ്മദ്, സുമേഷ് ഇരിപ്പിശ്ശേരി, നമിഷ് വടക്കൻ, വർഗീസ് ലിജോ വി ടി ജോണി, ചന്ദ്രൻ കെ മോഹൻദാസ് ബിനിഷ് എ എസ്, അഹമ്മദ് പി എച്ച് തുടങ്ങിയവർ നേതൃത്വം നൽകി.