മധുര പ്രതികാരത്തോടെ ശ്രീ രാമചന്ദ്ര സ്കൂൾ.
എടക്കളത്തൂർ:
കുന്നംകുളത്ത് സമാപിച്ച തൃശൂർ ജില്ലാ കലോത്സവത്തിൽ തിരുവാതിരക്കളിയിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് എടക്കളത്തൂർ ശ്രീരാമചന്ദ്ര യു. പി. സ്കൂൾ വീണ്ടും നാടിന് അഭിമാനമായി.
കഴിഞ്ഞ വർഷം രണ്ടാം സ്ഥാനം നേടിയ സ്കൂൾ ഇത്തവണ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്.പതിനഞ്ചു വർഷമായി തിരുവാതിരക്കളി മത്സരത്തിൽ സജീവമായി പങ്കെടുക്കുന്ന സ്കൂൾ അഞ്ചു തവണ ജില്ലയിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു. പ്രമുഖ തിരുവാതിര ക്കളി കലാകാരിയും ഇതേ സ്കൂളിലെ ഗണിതശാസ്ത്രം അധ്യാപികയുമായ നിഷടീച്ചറാണ് ഈ കല കുട്ടികളെ പരിശീലിപ്പിക്കുന്നത്.