മുളങ്കുന്നത്തുകാവ് :
തൃശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ റീജിയണൽ ഏർലി ഇൻ്റർവെൻഷൻ സെൻ്റർ (REIC) & ഓട്ടിസം സെൻ്റർ, ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സും കലാപരിപാടികളും സംഘടിപ്പിച്ചു.
ഓട്ടിസം ശിശുക്ഷേമകേന്ദ്രയുടെ ഡയറക്ടർ ഡോ.വിജയലക്ഷ്മി അമ്മ മുഖ്യാതിഥിയായ ചടങ്ങിൽ ആർഇഐസി നോഡൽ ഓഫീസർ ഡോ.ജാനകി മേനോൻ, പീഡിയാട്രിക്‌സ് പ്രൊഫസർ ഡോ.ആനന്ദകേശവൻ, വടക്കാഞ്ചേരി റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് വി. സുരേഷ് കുമാർ, തൃശൂർ സെൻട്രൽ റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ഡോ.രാഖീഷ് പി. എന്നിവർ പ്രസംഗിച്ചു.
ഹെയ്‌ലി തോമസ്, (ഡയറ്റീഷ്യൻ, ജി.എച്ച്. വടക്കാഞ്ചേരി), ഡോ. വിജയലക്ഷി അമ്മ, ഡോ. സന്തോഷ് എബ്രഹാം എന്നിവർ ബോധവത്കരണ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ സെൻ്ററിലെ ഫിസിയോതെറാപ്പിക്കുള്ള ഉപകരണങ്ങൾ തൃശൂർ സെൻട്രൽ റോട്ടറി ക്ലബ്ബും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള സഹായ ഉപകരണങ്ങൾ വടക്കാഞ്ചേരി റോട്ടറി ക്ലബ്ബും നൽകുകയുണ്ടായി.
സെൻ്റർ മാനേജർ ശരത്ചന്ദ്രപ്രസാദിൻ്റെയും REIC & ഓട്ടിസം സെൻ്റർ സ്റ്റാഫിൻ്റെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അമ്പതോളം കുട്ടികളും അവരെ പരിചരിക്കുന്നവരും പങ്കെടുത്തു. ഔപചരിക ചടങ്ങുകൾക്ക് ശേഷം നടന്ന കുട്ടികളുടെ കലാപരിപാടികൾ കണ്ട് നിന്ന എല്ലാവരുടെയും മനസ്സ് നിറയ്ക്കുന്നതായിരുന്നു.