പറപ്പൂർ :
മുള്ളൂര്‍ കായല്‍ റോഡില്‍ വീണ്ടും വാഹനാപകടം. ഇത്തവണ കര്‍ണാടക സ്വദേശികളായ ശബരിമല തീര്‍ത്ഥയാത്രികരുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.
ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബംഗലൂരൂ സ്വദേശികളായ യുവാക്കളായ അഞ്ച് പേര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ പാടത്തേക്ക് മറിയുകയായിരുന്നു.ആര്‍ക്കും പരിക്കില്ലെങ്കിലും കാറിന് കേടുപാടുകൾ സംഭവിച്ചു. മയങ്ങിപ്പോയതാകാം ഈ അപകടകാരണമെങ്കിലും ഈ മേഖലയിൽ പൂർണ്ണമായ കൈവരി സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.ദിവസങ്ങള്‍ക്ക് മുമ്പ് ബൈക്ക് യാത്രികന്‍ റോഡരികിലെ തോടിലേക്ക് വീണ് പരിക്കേറ്റിരുന്നു.
കാര്‍ ക്രെയിന്‍ ഉപയോഗിച്ച് റോഡിലെത്തിച്ചു.