വേലൂർ :
വേലൂർ സെന്റ് ഫ്രാൻസിസ് സേവ്യാർ ദൈവാലയത്തിന്റെ ഇടവക ദിനം കൊട്ടേക്കാട് ഫൊറോന വികാരി റവ.ഫാ. ജോജു ആളൂർ ഉദ്ഘാടനം ചെയ്തു.
വികാരി റവ.ഫാ. റാഫേൽ താണിശേരി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ അതിരൂപത ചാൻസിലർ റവ.ഫാ. ഡൊമിനിക് തലക്കോടൻ,ഫാ. ജോർജ് തേനാടിക്കുളം,ഫാ. ജോജു പനക്കൽ,സിസ്റ്റർ ജൈസി മരിയ, ഫാ. ജയ്സൺ പഴേടത്ത്,സജീ പനക്കൽ, ജീന സാബു, നിതിൻ അറക്കൽ, ജോസഫ് പുലിക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.