കൈപ്പറമ്പ് പഞ്ചായത്ത് വാർഡ് 17ൽ 75ആം നമ്പർ അംഗനവാടി നിർമ്മാണം തുടങ്ങി.
കൈപ്പറമ്പ് പഞ്ചായത്ത് വാർഡ് 17ൽ 75ആം നമ്പർ അംഗനവാടി കെട്ടിടത്തിന്റെ നിർമ്മാണം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 18 ലക്ഷം രൂപയും പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് 1.32 ലക്ഷം രൂപയും ഉപയോഗിച്ച് പരേതനായ കർണംകോട്ട് മുകുന്ദൻ എന്ന വ്യക്തി വിട്ട് നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോട് കൂടിയ 630 സ്ക്വയർ ഫീറ്റ് കെട്ടിടം നിർമ്മിക്കുന്നത്.
കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉഷാദേവി അധ്യക്ഷയായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ലെനിൻ,പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ,ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ, സ്ഥിരം സമിതി അധ്യക്ഷരായ കെ ബി ദീപക്,അജിത ഉമേഷ്, പഞ്ചായത്തംഗങ്ങളായ ദീപക് കാരാട്ട്, യു വി വിനീഷ്,സ്നേഹ സജിമോൻ, സുഷിത ബാനിഷ്,അഖില പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം സി എ സന്തോഷ്,സിന്ധു പ്രകാശൻ എന്നിവർ സംസാരിച്ചു.