അവണൂർ ഗ്രാമപഞ്ചായത്ത് എൽഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും ഭരണ സ്തംഭനത്തിനും എതിരെ കോൺഗ്രസ് അവണൂർ മണ്ഡലം കമ്മിറ്റി 4 മേഖലകളിലായി നടത്തുന്ന സമര പ്രഖ്യാപന വിളംബരജാഥ തങ്ങാലൂരിൽ കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ജാഥ ക്യാപ്റ്റനും മണ്ഡലം പ്രസിഡണ്ടുമായ പി വി ബിജുവിനും, വൈസ് ക്യാപ്റ്റൻ ഐ ആർ മണികണ്ഠനും പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
അടാട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് വിപിൻ വടേരിയാട്ടിൽ മുഖ്യാതിഥിയായി പങ്കെടുത്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടും വാർഡ് മെമ്പറുമായ ബിന്ദു സോമൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ബാബു നീലങ്കാവിൽ, സുരേഷ് അവണൂർ, മുരളീധരൻ ചേലാട്ട്, വി വി രാംകുമാർ, ലിന്റോ വരടിയം, അനിൽകുമാർ വി വി, എൻ എൽ ആന്റണി, ഹരിദാസ് പി എൻ മഹിളാകോൺഗ്രസ് നേതാക്കളായ അമ്മിണി ഡേവിസ്, ഓമന നരേന്ദ്രൻ,നദീറ, താരഭായ് പി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം അവണൂരിൽ കെപിസിസി സെക്രട്ടറി സി സി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വി വി രാമകുമാർ അധ്യക്ഷത വഹിച്ചു.