ആദരം
ലൈഫ് പദ്ധതിയിൽ വീടുകൾ പണിയുന്നതിന് കൃത്യമായ ആസൂത്രണ മികവോടെ ഇടപെട്ട് വിജയകരമാക്കിയ വേലൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ സിഡി സൈമനെ ചേറന്തലയിലുള്ള ഗ്രീൻ വില്ല റെസിഡൻസി അസോസിയേഷൻ ആദരിച്ചു .
പ്രസ്തുത പരിപാടിയിൽ ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ ആൻറണി മുഖ്യ അതിഥി ആയിരുന്നു. റസിഡൻസി ഭാരവാഹിയായ ലിജോ ചിറയത്ത് അധ്യക്ഷപദവി അലങ്കരിച്ചു. സിഡിഎസ് മെമ്പർ ലേഖ ബജീഷ്, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ പി പി രാമചന്ദ്രൻ , ലോറൻസ് അറക്കൽ, ഗിരി കൊമ്പത്ത്, ശാലിനി, ബെൻസി പല്ലിശ്ശേരി, ബദുൽ സൈമൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മികച്ച പ്രവർത്തന മികവോടെ നാലുവർഷം പൂർത്തിയാക്കിയ വേലൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ സി ഡി സൈമണിന് ചേർന്തല നിവാസികൾ പൊന്നാട അണിയിച്ച് ഉപഹാരം കൈമാറി.
കേശദാനം മഹാദാനം എന്ന പരിപാടിയിൽ പങ്കെടുത്ത് കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത 9 വയസ്സുകാരി വേദ വി എസ് നെ യോഗത്തിൽ ആദരിച്ചു.