മുണ്ടൂർ പമ്പ് - മെഡിക്കൽ കോളേജ് റോഡിലെ ഗർത്തങ്ങൾ യാത്രക്കാർക്ക് ദുർഘടവും അപകടങ്ങൾക്ക് കാരണവും ആകുന്നു.

 മുണ്ടൂർ പമ്പ് - മെഡിക്കൽ കോളേജ് റോഡിലെ ഗർത്തങ്ങൾ യാത്രക്കാർക്ക് ദുർഘടവും അപകടങ്ങൾക്ക് കാരണവും ആകുന്നു.


മുണ്ടൂർ :


 തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയും മെഡിക്കൽ കോളേജ് റോഡും സംഗമിക്കുന്ന പമ്പ് പ്രദേശത്ത്  ഇരു റോഡുകളും തമ്മിൽ  ഒന്നര അടിയുടെ താഴ്ചയുടെ വ്യത്യാസത്തിലാണ് നിൽക്കുന്നത്. 



കൂടാതെ  ദീപ്തി നഗറിലും , 


പഞ്ഞംമൂല ജംഗ്ഷനിലും




 വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഈ മൂന്നു പ്രദേശങ്ങളിലെയും  റോഡിന്റെ ശോചനീയ അവസ്ഥ മൂലം വാഹന യാത്രക്കാർ വളരെ ബുദ്ധിമുട്ടിലാണ്. ഇരുചക്ര വാഹനങ്ങളും മുച്ചക്രവാഹനങ്ങളും ദിനംപ്രതിയുടെ അപകടത്തിൽ പെടുന്നുണ്ട്. കെ എസ് ഡി പി,  പി ഡബ്ല്യു ഡി, അധികാരികളോട് ടി വിഷയം ശ്രദ്ധയിൽ പ്പെടുത്തിയെങ്കിലും യാതൊരു നടപടിയും  ഇതുവരെ ഉണ്ടായിട്ടില്ല. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ചേർന്ന്  താൽക്കാലികമായി കോൺക്രീറ്റ് ചെയ്തുവെങ്കിലും വാഹനങ്ങളുടെ ബാഹുല്യം മൂലം വീണ്ടും തകർന്ന അവസ്ഥയിലായി. മെഡിക്കൽ കോളേജ്, വേലൂർ,ഷോർണൂർ സംസ്ഥാനപാതയിലേക്കും, വേളക്കോട്, അയ്യൻകുന്ന്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിലേക്കും മുള്ള നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന  ഈ റോഡിന്റെ ശോചനീയാവസ്ഥ  അടിയന്തരമായി പരിഹരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.