വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കുക കത്തോലിക്ക കോൺഗ്രസ്
ജനജീവിതം ദുരിത പൂർണ്ണമാക്കുന്ന അന്യായമായ വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കണമെന്ന് തൃശൂർ അതിരൂപത കത്തോലിക്ക കോൺഗ്രസ് സർക്കാരിനോടവശ്യപ്പെട്ടു. വൈദ്യുതി ലഭ്യതയുടെ ലാഭകരമായ കരാറുകൾ നിലനർത്താൻ കഴിയാത്ത കെ എസ് ഇ ബിയുടെ പിടിപ്പ് കേടാണ് ഇപ്പോൾ സംജാതമായത്. ഇതുമൂലം സാധാരണ ജനങ്ങൾ, വ്യാപര വ്യവസായ- സ്ഥാപനങ്ങൾ എന്നിവയുടെ ജീവിതം വീണ്ടും ദുരിത പൂർണ്ണമായി മാറും എന്ന് യോഗം വിലയിരുത്തി.
ഇപ്പോൾ 16 പൈസയും മൂന്ന് മാസം കഴിഞ്ഞാൽ12 പൈസയുടെയും വർദ്ധന ഒന്നിച്ചാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വില വർദ്ധനവിൽ ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയാതെ ജനം വലയുമ്പോൾ ഈ വർദ്ധന കുടുംബ ബഡ്ജറ്റിന് ഇരുട്ടടിയായി തിരും എന്നും ആയതിനാൽ വൈദ്യുതി വർദ്ധനവ് പിൻവലിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു.
അതിരൂപത ഡയറക്ടർ ഫാ. വർഗ്ഗീസ് കൂത്തൂർ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡണ്ട് ഡോ. ജോബി തോമസ് കാക്കശ്ശേരി യോഗത്തിൽ അധ്യക്ഷത വഹിച്ചു. അതിരൂപത ജനറൽ സെക്രട്ടറി കെ.സി. ഡേവീസ് , ട്രഷറർ റോണി അഗസ്റ്റ്യൻ, വൈസ് പ്രസിഡണ്ട്മാരായ അഡ്വ .ബൈജു ജോസഫ്,ലീലവർഗ്ഗീസ് ജോ:സെക്രട്ടറി ആൻ്റോ തൊറയൻ എന്നിവർ പ്രസംഗിച്ചു.