കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൈപ്പറമ്പ് യൂണിറ്റിന്റെ 29-ാമത് വാർഷിക പൊതുയോഗം കൈപ്പറമ്പ് കണ്ടങ്ങത്ത് ബിൽഡിങ്ങിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പതാക ഉയർത്തിയ ശേഷം വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ. ആർ വിനോദ് കുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം വടക്കാഞ്ചേരി നിയോജകമണ്ഡലം ചെയർമാൻ പി പി ജോണി നിർവഹിച്ചു. തുടർന്ന് പുതിയ ഭരണസമിതി അംഗങ്ങളായി യൂണിറ്റിന്റ നിലവിലെ പ്രസിഡന്റ് ആയിരുന്ന കെ എ സുബ്രമണ്യൻ , ജനറൽ…
മുണ്ടൂർ വ്യാപാരി വ്യവസായി ഏകോപന സമിതിക്കു പുതിയ സാരഥികൾ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡിയും , വാർഷീക വും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല അദ്ധ്യക്ഷൻ അബുദൾ ഹമീദ് ഉദ്ഘാടനം ചെയ്തു. വാർഷിക സമ്മേളനത്തിന് ജോസ് തോമാസ് അദ്ധ്യക്ഷതവഹിച്ചു . പ്രോഗ്രാം കൺവീനർ ബിൻസൺ സി .ജെ. സ്വാഗതവും, വനിതാ വിഭാഗം പ്രസിഡണ്ട് ജോയ്സി ഷാജു നന്ദിയും പറഞ്ഞു. 2024- -26 വർഷത്തേക്ക് മുണ്ടൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ ഭാരവാഹികളായി ( പ്രസിഡണ്ട്) , ടി. എൽ. ഷാജു , ജെറി (സെക്രട്ടറി) ബിൻ സൺസി.ജെ. ( ട്ര…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമംഗലം യൂണിറ്റിൻ്റെ 27-ാം മത് വാർഷികം പേരാമംഗലം ജൂബിലി ഹാളിൽ വെച്ച് നടന്നു . വാർഷീക പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൽഹമീദ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ 2024-2026 വർഷത്തേയ്ക്കുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. സോണി ജോർജ് (പ്രസിഡൻ്റ്) രാജീവ് കെ.എ (സെക്രട്ടറി) രാമദാസ് കെ.എം (ട്രഷറർ) ബാബു തരകൻ (വൈസ് പ്രസിഡന്റ്) ജിനീഷ് ടി.ജി (ജോയൻ്റ്സെക്രട്ടറി) മാത്തുണി കെ.എം, ഷാജി പൊന്നെമ്പാറ, രാജീവ് എം.വി , വിശാന്ത് വി. വി പരമേശ്വരൻ കെ.കെ, ഷാജി ടി.കെ, സുധാകരൻ പി.കെ , സിൻ്റൊ സി…
അമല നഗർ ലയൺസ് ക്ലബിന് ഒരു പൊൻതൂവൽ...കൂടി അമല നഗർ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ ഷാജു ടി ൽ ഇനി മുണ്ടുർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റ് . സമൂഹത്തിൻറെ പല മേഖലകളിലും നേതൃത്വ പാടവം നിസ്വാർത്ഥമായി കാഴ്ചവച്ചു കൊണ്ടിരിക്കുന്നു ബെറ്റർ സൗണ്ട് ആൻഡ് ഇലക്ട്രിക്കൽസ് ഉടമ ടി എൽ ഷാജുവിനെ മറ്റൊരു അംഗീകാരം കൂടി മുണ്ടൂർ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡണ്ടായി തിരഞ്ഞെടുത്തിരിക്കുന്നു അഭിനന്ദനങ്ങൾ അനുമോദനങ്ങൾ അമല നഗർ ലയൺസ് ക്ലബ്ബിന്റെ അഭിനന്ദനങ്ങൾ
, സിസ്റ്റർ ബൈലജ ജെയിംസ് എന്നിവരുടെ നിത്യവ്രത വാഗ്ദാനത്തിന്റെ ഇരുപത്തിഅഞ്ചാം വാർഷികാഘോഷം നടത്തി. വെള്ളാറ്റഞ്ഞൂർ: സിസ്റ്റർ. ബൈലത ജെയിംസ്, സിസ്റ്റർ ബൈലജ ജെയിംസ് എന്നിവരുടെ നിത്യവ്രതവാഗ്ദാനത്തിന്റെ ഇരുപത്തി അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ ദേവാലയത്തിൽ വെച്ചും, തുടർന്ന് സ്വവസതിയിലും വിവിധ ചടങ്ങുകൾ സംഘടിപ്പിച്ചു. വെള്ളാറ്റഞ്ഞൂർ ഫാത്തിമാ മാതാ ചർച്ച് വികാരി റവ. ഫാ. സൈമൺ തേർമഠo, മുൻ വികാരി റവ.ഫാ ഡേവീസ് ചക്കാലയ്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ സിസ്റ്റർ. ആനി ഫ്രാൻസിസ് നേതൃത്വം നൽകി. പഞ്ചാ…
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് കുന്നംകുളത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങി. പട്ടാമ്പി റോഡിലെ ചെറുവത്തൂര്‍ മൈതാനത്ത് കൂറ്റൻ പന്തലാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ആലത്തൂര്‍, തൃശൂര്‍, പൊന്നാനി ലോക്സഭ മണ്ഡലങ്ങളിലെ കേന്ദ്രീകൃത പ്രചാരണ പരിപാടിയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി കുന്നംകുളത്ത് എത്തുന്നത്.. പ്രധാനമന്ത്രിയുടെ വരവിന്റെ മുന്നോടിയായി ഇന്നലെ ടൗണിൽ ട്രയൽ റണ്ണും നടത്തിയിരുന്നു .. ഇതിൻറെ ഭാഗമായി വൻ ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ ആറുമണി മുതൽ കുന്നംകുളം ഭാഗത്തേക്ക്…
പ്രധാന മന്ത്രിയുടെ സന്ദർശനം കുന്നംകുളത്ത് ഗതാഗത നിയന്ത്രണം പ്രധാന മന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് കുന്നംകുളത്ത് വൈകീട്ട് വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. തൃശൂരിൽ നിന്നും ഗുരുവായൂർ ചാവക്കാട് എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കേച്ചേരി, ആളൂർ, മറ്റം, നമ്പഴിക്കാട്, എളവള്ളി, ചിറ്റാട്ടുക്കര, പോൾമാസ്റ്റർ പടി, പാല ബസ്സാർ, ബ്രഹ്മംകുളം, ചൊവ്വല്ലൂർപടി തിരിവ് വഴി ഗുരുവായൂരിലേക്കും ചാവക്കാട്ടേക്കും പോകേണ്ടതാണ്. ഗുരുവായൂരിൽ നിന്നും ചാവക്കാടുനിന്നും തൃശൂരിലേക്കു പോകേണ്ട വാഹനങ്ങൾ പഞ്ചാരമുക്ക്, മാമബസ്സാർ, പാവറട്ടി ജംഗഷൻ, പാങ്ങ്, പെ…
മൂന്നുപീടിക സെന്ററിൽ കത്തിക്കുത്ത് മൂന്നുപീടിക സെൻ്ററിൽ കത്തിക്കുത്ത്. സെന്ററിൽ പടക്കകച്ചവടം നടത്തിയിരുന്ന പെരിഞ്ഞനം വെസ്റ് സ്വദേശി കണ്ണന് ആണ് കുത്തേറ്റത്. സാരമായി പരുക്കേറ്റ ഇയാളെ മിറക്കിൾ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. പെരിഞ്ഞനം വെസ്റ് സ്വദേശികളാണ് ഇവിടെ പടക്ക കച്ചവടം നടത്തിയിരുന്നത്. പടക്കം വാങ്ങാൻ ബൈക്കിൽ എത്തിയ രണ്ട് പേരാണ് അക്രമം നടത്തിയതെന്ന് സ്ഥലത്ത് ഉണ്ടായിരുന്നവർ പറയുന്നു
വിഷുത്തലേന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി പൊന്നിൻ കിരീടം വിഷുദിനത്തിൽ ശ്രീഗുരുവായൂരപ്പന് ചാർത്താൻ 20 പവനിലേറെ തൂക്കം വരുന്ന പൊന്നിൻ കിരീടം. കോയമ്പത്തൂർ സ്വദേശി ഗിരിജയും ഭർത്താവ് രാമചന്ദ്രനുമാണ് തങ്കകിരീടം സമർപ്പിച്ചത്. ഇന്നു ദീപാരാധന കഴിഞ്ഞാണ് പൊന്നിൻ കിരീടം സോപാനത്തിൽ സമർപ്പിച്ചത്.160.350 ഗ്രാം തൂക്കമുണ്ട്. ഏകദേശം 13,08,897 രൂപ വിലമതിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡിഎ.പ്രമോദ് കളരിക്കൽ, കിരീടം രൂപകല്പന ചെയ്ത രാജേഷ് ആചാര്യ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
പ്രധാന മന്ത്രിയുടെ സന്ദർശനം; കുന്നംകുളത്ത് ഗതാഗത നിയന്ത്രണം. പ്രധാന മന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് 2024 ഏപ്രിൽ 14 ന് കാലത്ത് 6.00 മുതൽ ഉച്ചയ്ക്ക് 1.00 മണിവരേയും സന്ദർശന ദിവസമായ ഏപ്രിൽ 15 ന് കാലത്ത് 6.00 മണിമുതൽ വൈകീട്ട് വരേയും നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. തൃശൂരിൽ നിന്നും ഗുരുവായൂർ ചാവക്കാട് എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കേച്ചേരി, ആളൂർ, മറ്റം, നമ്പഴിക്കാട്, എളവള്ളി, ചിറ്റാട്ടുക്കര, പോൾമാസ്റ്റർ പടി, പാല ബസ്സാർ, ബ്രഹ്മംകുളം, ചൊവ്വല്ലൂർപടി തിരിവ് വഴി ഗുരുവായൂരിലേക്കും ചാവക്കാട്ടേക്കും പോകേണ്ടതാണ്. ഗുരുവായൂരിൽ നിന…
ചൂരക്കോട്ടുകാവ് ശ്രീദുർഗ്ഗ ക്ഷേത്രത്തിലെ തൃശ്ശൂർ പൂരം കൊടിയേറ്റം
അടാട്ട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ മാതൃകാ കൃഷിത്തോട്ടത്തിൽ വിഷു വിളവെടുപ്പ് നടത്തി. ബാങ്ക് പ്രസിഡണ്ട് അഡ്വ. പി ഡി പ്രതീഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി ആർ പോൾസൺ അധ്യക്ഷനായി. മാനേജിംഗ് ഡയറക്ടർ ഐപി മിനി, ഡയറക്ടർമാരായ കെ എ സുകുമാരൻ, ബിന്ദു പുരുഷോത്തവൻ, ടി ഓ വർഗീസ്,സി കെ രവീന്ദ്രൻ, സിന്ധു ബാബുരാജ് എന്നിവർ സംസാരിച്ചു.
തൃശൂർ പൂരം പ്രതിസന്ധിയിൽ ; ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പ് , പ്രതിഷേധിച്ച് ആന ഉടമ സംഘടന; ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പ് സർക്കുലർ പുറത്തിറക്കിയതോടെ തൃശ്ശൂർ പൂരം പ്രതിസന്ധിയിൽ. ആനയ്ക്ക് 50 മീറ്റർ അടുത്തുവരെ ആളുകൾ നിൽക്കരുത്, അവയുടെ 50 മീറ്റർ ചുറ്റളവിൽ തീവെട്ടി, പടക്കങ്ങൾ, താളമേളങ്ങൾ എന്നിവ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് വനംവകുപ്പ് സർക്കുലറിലുള്ളത്. ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഈ മാസം15 ന് മുമ്പ് ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതോടെ തൃശൂർ പൂരത്തിന് പ്രതിസന്ധി നേരിട്ടിരിക്കുകയാണ്, സർക്കുലർ…
കൊമ്പ് കലാകാരൻ പേരാമംഗലം വിജയനെ ആദരിച്ചു പ്രശസ്ത കൊമ്പുകലാകാരൻ പേരാമംഗലം വിജയനെ പുരോഗമനകലാ സഹിത്യസംഘം പേരാമംഗലം യൂണിറ്റ് അദ്ദേഹത്തിൻ്റ വിട്ടിൽ ചെന്ന് ആദരിച്ചു. പത്മശ്രീ ഡോ: കലാമണ്ഡലം ഗോപി വിജയനെ പൊന്നാട അണിയിച്ച്പരിപാടിക്ക് തുടക്കം കുറിച്ചു. ജില്ലാ സെക്രട്ടറി ഡോ: MN വിനയകുമർ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു .ചടങ്ങിൽ യൂണിറ്റ് പ്രസിഡൻ്റ് ബ്രിജേഷ് അധ്യക്ഷ വഹിച്ചു. ജില്ലാ ട്രഷർ ഡോ:വിശ്വനാഥൻ, സംസ്ഥാന കമ്മറ്റി അംഗം ഡോ: ഷീല, ഏരിയ കമ്മറ്റി പ്രസഡൻ്റ് രഘു ഗുരുകൃപ, സെക്രട്ടറി മണികണ്ഠൻ കല്ലാറ്റ്, കൈപറമ്പ് പഞ്ചായത്ത് മെമ്പർ മിനി പുഷ്ക്കരൻ , വാദ്യകലാതൊഴ…
പ്രശസ്തമായ പാവറട്ടി വിശുദ്ധ യൗസേ പ്പിതാവിന്റെ 148-ാം മദ്ധ്യസ്ഥ തിരുന്നാൾ പാവറട്ടി വി.യൗസേപ്പിതാവിന്റെ തീർത്ഥകേന്ദ്രത്തിൽ തിരുന്നാൾ കൊടിയേറ്റം നാളെ പാവറട്ടി വി.യൗസേപ്പിതാവിന്റെ 148-മത് തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് തിരുന്നാൾ കൊടിയേറ്റം 12-04-2024 വെള്ളിയാഴ്ച രാവിലെ 5.30 ൻ്റ് കപ്പേളയിലെ വിശുദ്ധ കുർബാനക്ക് ശേഷം തീർത്ഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശ്ശേരി നിർവ്വഹിക്കുന്നു. 19, 20, 21 എന്നീ തീയതികളിൽ ആണ് തിരുനാൾ ആഘോഷിക്കുന്നത്. 28 ന് എട്ടാമിടം ആഘോഷിക്കും ആഘോഷിക്കും. ദീപാലകൃതമായ കപ്പേള
കുന്നംകുളം ചിറ്റഞ്ഞൂർ ഇമ്മാനുവൽ എൽപി സ്കൂളിന് സമീപത്തു നിന്നും സ്ഫോടകവസ്തു കണ്ടെടുത്തു. ഇന്ന് രാവിലെ തെർമ്മോകോൾ ബോക്സിനുള്ളിൽ സൂക്ഷിച്ച നിലയിൽ നാട്ടുകാരിൽ ചിലരാണ് സ്ഫോടക വസ്തു കണ്ടത്. ഉടനെത്തന്നെ പോലീസിൽ വിവരമറിയിച്ചു . ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്ന വലിയ സ്ഫോടന ശേഷിയുള്ള വിഭാഗത്തിൽപ്പെട്ടതാണെന്നാണ് നിഗമനം. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കുന്നംകുളം സന്ദർശിക്കുകയാണ്. പോലീസ് വലിയ രീതിയിലുള്ള പരിശോധനകളും അന്വേഷണങ്ങളും ആണ് ഇവിടെ നടത്തിവരുന്നത്. ഇതിനിടെ ചിറ്റഞ്ഞൂരിൽ കണ്ടെത്തിയ ഈ സ്ഫോടകവസ്തു പരിഭ്രാന്തി ഉയർത്തിയിട…
വേലൂർ : വേലൂരിലെ എടിഎം അടഞ്ഞു കിടന്നിട്ട് ഇന്നേക്ക് എഴു ദിവസം ഇതുവരെ ഉദ്യോഗസ്ഥർ എ ടി എം നന്നാക്കാൻ ശ്രമിക്കുന്നില്ല, വേലൂരിൽ ജനങ്ങൾ വലയുന്നു. വേലൂർ, കുറുമാൽ, തണ്ടിലം, വെള്ളാറ്റഞ്ഞൂർ, തയ്യൂർ തുടങ്ങിയ മേഖലകളിൽ നിന്നും ദിനംപ്രതി ആളുകൾ വന്നു മടങ്ങി പോവുകയാണെന്ന് പ്രദേശവാസികൾ പരാതി പറയുന്നു. ബാങ്കിൽ വിവരം അറിയിച്ചപ്പോൾ ഉടനെ ശരിയാക്കും എന്ന് പറഞ്ഞ് നാലുദിവസമായി എന്നും ഇതുവരെ ആരും വന്നു നോക്കിയിട്ടില്ല എന്നും പ്രദേശവാസികൾ പറഞ്ഞു.
മുള്ളൂർക്കരയിൽ തീവണ്ടിയിൽ നിന്ന് വീണ് മരിച്ചത് ബീഹാർ സ്വദേശി 32 വയസുള്ള ബച്ചൻ സിംഗാണെന്ന് ഔദ്യോതിക സ്ഥിരീകരണം. ഇന്ന് പുലർച്ചെ 2.30 സമയത്താണ് ഇയാൾ സഞ്ചരിച്ചിരുന്ന കന്യാകുമാരി പൂനെ എക്സ്പ്രസിൽ നിന്നും മുള്ളൂർക്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാളത്തിൽ നിന്ന് വീണ് മരിച്ചത്. മുതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. റെയിൽവേ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. അബദ്ധത്തിൽ തീവണ്ടിയിൽ നിന്ന് വീണതാകാമെന്നാണ് പ്രാധമിക നികമനം
ഇന്ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം. തൃശൂർ :ഇന്ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം പകല്‍ സമയത്ത് സൂര്യന്റെ കിരണങ്ങള്‍ മറച്ചുകൊണ്ട് ഭൂമിയില്‍ ഇരുള് പടരും. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന് കടന്നുപോകുമ്പോള്‍ സൂര്യന് പൂര്‍ണ്ണമായി മറഞ്ഞുപോകുന്നതാണ് കാരണം. 50 വര്‍ഷത്തിനിടയിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. ഇന്ത്യയില്‍ നിന്ന് ഗ്രഹണം കാണാനാകില്ല. വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യക്കാര്‍ക്കാണ് ഈ ഗ്രഹണം നേരില്‍ കാണാനാകൂ. ഗ്രേറ്റ് നോര്‍ത്ത് അമേരിക്കന്‍ എക്ലിപ്സ് എന്നാണ് ഇന്നത്തെ ഗ്രഹണം അറിയപ്പെടുന്നത്. നാസയടക്കമുള്ള ഏജന്‍സികള്‍ ഗ്ര…
പറപ്പൂർ ഫൊറോന സി.എൽ.സിയുടെ 462- മത് ലോക സി.എൽ.സി ദിനാഘോഷം ചിറ്റിലപ്പിള്ളി സെന്റ്. റീത്താസ് ദേവാലയത്തിൽ വെച്ച് നടത്തി. പറപ്പൂർ ഫൊറോന സി.എൽ.സി. പ്രൊമോട്ടർ ഫാ. ഫ്രാങ്ക്ലിൻ കണ്ണനായ്ക്കൽ സി.എൽ. സി. പതാക ഉയർത്തി. തുടർന്ന് സി.എൽ.സി. പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗം ചിറ്റിലപ്പിള്ളി വികാരി ഫാ. ജോളി ചിറമൽ ഉത്ഘാടനം ചെയ്തു. യോഗത്തിൽ തൃശ്ശൂർ അതിരൂപത സി. എൽ. സി പ്രസിഡന്റ് ജെറിൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. സി.എൽ.സിക്കു വേണ്ടി സമഗ്ര സംഭാവന നൽകിയ ബിജിൽ സി ജോസഫിനെ പറപ്പൂർ ഫൊറോനാ സി എൽ സി ആദരിക്കുകയും , കലാപരിപാടികൾക്ക് ശേഷം യോഗം അവസാനിക്കുകയും ച…
തൃശൂർ കോർപറേഷൻ ഓഫീസിൽ താല്‍ക്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ :കോർപറേഷനിലെ താത്ക്കാലിക ജീവനക്കാരനെ കോർപറേഷൻ ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അരിമ്പൂർ കൈപ്പിള്ളി സ്വദേശി കണ്ടമ്പുള്ളി സത്യന്റെ മകൻ സതീഷ്(38) ആണ് കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ മുറിക്കു തൊട്ടടുത്ത റൂമില്‍ തൂങ്ങിമരിച്ചത്. ആരോഗ്യവിഭാഗം ഹെല്‍ത്ത് സ്ക്വാഡില്‍ കഴിഞ്ഞ ഏഴു വർഷമായി ഡ്രൈവറായി ജോലിനോക്കുകയായിരുന്നു. രാത്രിഡ്യൂട്ടിക്കു ശേഷമാണ് ആത്മഹത്യ ചെയ്തത്. രാവിലെ പതിവുസമയം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടർന്ന് വീ…
കുറുമാൽ സെന്റ് ജോർജ്ജ് ദൈവാലയത്തിലെ തിരുന്നാൾ ഇന്ന് ചിത്രം : ശനിയാഴ്ച നടന്ന രൂപക്കൂട് എഴുന്നള്ളിപ്പിൽ നിന്ന്. കുറുമാൽ : കുറുമാൽ സെന്റ് ജോർജ്ജ് ദൈവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീർ വർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്ന് ഭക്തി ആദരപൂർവ്വം ആഘോഷിക്കുന്നു. രാവിലെ 6 :30 നും, 10നും, ഉച്ചതിരിഞ്ഞ് 4നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 10 മണിക്കുള്ള ആഘോഷമായി തിരുനാൾ പാട്ടു കുർബാനയ്ക്ക് കപ്പുച്ചിൻ പ്രൊവിൻഷ്യൽ റവ. ഫാ. ഡോ. ജെയ്സൺ കാളൻ ( സെന്റ് തോമസ് കപ്പൂച്ചിൻ പ്രോവിൻസ്, ആലുവ) മുഖ്യ കാർമ്മികനായിരിക്കും. അസിസ…
പാറന്നൂർ സെൻ്റ് ജോസഫ്സ് പള്ളിയിലെ തിരുനാൾ ഇന്ന് . ഇന്നലെ (6/4/2024) രാവിലെ 6.30 ന് കുർബാന, ലദീഞ്ഞ്, നൊവേന, അമ്പ്, വള എഴുന്നള്ളിക്കൽ എന്നിവ നടന്നു . വൈകിട്ട് 5ന് ചിറനെല്ലൂരിൽ നിന്ന് പ്രദക്ഷിണവും രാത്രി 7 ന് പ്രദക്ഷിണം സമാപനവും തുടർന്ന് ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചു വെയ്ക്കൽ എന്നിവ ഉണ്ടായി . രാത്രി 11ന് അമ്പ് ,വള എഴുന്നള്ളിപ്പ് സമാപനം.തുടർന്ന് സംയുക്ത ബാൻ്റ് വാദ്യവും ഫാൻസി വെടിക്കെട്ടും നടന്നു . തിരുനാൾ ദിനമായ ഇന്ന് രാവിലെ 6.30 നും 10 നും ഉച്ചതിരിഞ്ഞ് 4:30 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 10 മണിക്ക് നടക്കുന്ന പാട്ടുകുർബാന…
മൂർക്കനാട് കൊലപാതക കേസിലെ പ്രതികൾ പിടിയിൽ ഇരിങ്ങാലക്കുട : മൂർക്കനാട് അമ്പലത്തിലെ ആറാട്ടിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേർ പിടിയിൽ വെളുത്തൂർ സ്വദേശി 21 വയസ്സുള്ള അക്ഷയയാണ് കൊല്ലപ്പെട്ടത് രണ്ടുമാസം മുൻപ് മൂർക്കനാട് വെച്ച് നടന്ന ഫുട്ബോൾ ടൂർണമെന്റിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മെജോ 32 വയസ്സ് S/o ജോസഫ്, കുന്നത്താൻ വീട്, അമ്മാട്ടുകുളം ദേശം, വെള്ളാങ്കല്ലൂർ വടക്കുംകര വില്ലേജ്. അതുൽ കൃഷ്ണ എന്ന അപ്പു 23 വയസ് s/o ഷിജു, പൂക്കോട്ടിൽ ഹൗസ് കരുവന്നൂർ ചെറിയപാലം ദേശം, ഊരകം വില്ലേജ്. അക്ഷയ് 21 വയസ്സ് S/o സുരേഷ…
പഴയന്നൂരിൽ കഞ്ചാവ് ചെടി നശിപ്പിച്ചു. എക്സൈസ് പഴയന്നൂർ റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് വ്യാഴാഴ്ച വാഴക്കോട്- പ്ലാഴി റോഡിൻ്റെ ഇടത് വശത്ത് സ്ഥിതി ചെയ്യുന്ന ബട്ടർ സ്പോഞ്ച് ബേക്കറി ബിൽഡിംഗിനും പ്രഭല ബിൽഡിംഗ് കെട്ടിടത്തിനും ഇടയിൽ റോഡിൽ നിന്നും 6 മീറ്റർ മാറി ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തി പരിപാലിച്ചത് കണ്ടെത്തി നശിപ്പിച്ചു.
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതുതായി സ്ഥാപിച്ച ഓഫീസ് ബിൽഡിങ്ങിന്റെയും ഡയാലിസിസ് സെന്ററിന്റെയും ഉദ്ഘാടനം ഏപ്രിൽ 10ന് . കുറുമാൽ സെന്റ് ജോർജ്ജ് ദൈവാലയത്തിന് സമീപം നിർമ്മാണം പൂർത്തീകരിച്ച കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതുതായി സ്ഥാപിച്ച ഓഫീസ് ബിൽഡിങ്ങിന്റെയും ഡയാലിസിസ് സെന്ററിന്റെയും ഉദ്ഘാടന കർമ്മം ഏപ്രിൽ 10ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ റവ. ഫാ. ഡേവിസ് ചിറമ്മേലിന്റെ അധ്യക്ഷതയിൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫസർ ഡോ. മോഹനൻ കുന്നുമ്മേൽ നിർവഹിക്കുന്നു. പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപുരം, ഡോ. മാത്യ…
കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം: ഫാസ്റ്റ് ടാഗ് ജീവനക്കാരന് ദാരുണാന്ത്യം ; ഒല്ലൂർ : ദേശീയപാത മണ്ണുത്തി നടത്തറ സിഗ്നൽ ജംഗ്ഷനിൽ ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം. ഫാസ്റ്റ് ടാഗിന്റെ താൽക്കാലിക കൗണ്ടറിൽ ഇരിക്കുകയായിരുന്ന 55 കാരന് ദാരുണാന്ത്യം. കുന്നംകുളം സ്വദേശി പി.കെ. ഹെബിൻ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയോടെ ആയിരുന്നു അപകടം. കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്ക് പോയിരുന്ന ലോറിയുടെ ടായറാണ് ഊരിതെറിച്ചത് .
തൃശ്ശൂർ : അത്താണി പെരിങ്ങണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു . സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. കുന്നംകുളം സ്വദേശി കോലഴിപറമ്പിൽ വീട്ടിൽ അഖിൽ(34) ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. അഖിലിന്റെ സഹോദരിയും വാഹനത്തിലുണ്ടായിരുന്നു. സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാർ അതിവേഗം കാറിൽ നിന്നും ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ കാർ പൂർണമായും കത്തി നശിച്ചു.
മേരി വേലൂർ പരേതനായ പുത്തൂർ പൊറിഞ്ചു ഭാര്യ മേരി (77) അന്തരിച്ചു. സംസ്കാരം ഇന്ന് (4/4/2024) രാവിലെ 10 മണിക്ക് വേലൂർ സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് ഫൊറോന ദൈവാലയത്തിൽ, മക്കൾ : സേവി, മേഗി ,ഷൈല, ഷൈനി, മരുമക്കൾ : ഷേർളി, ചാക്കോ, റാഫേൽ ,ജോയ്
പുറ്റേക്കര ., ഇന്ത്യൻ ആർമിയിൽ ഹവിൽദാർ ആയിരുന്ന അന്തിക്കാട്ട് ജേക്കബ് 87 വയസ്സ് നിര്യാതനായി .. സംസ്കാരം (4 4 2024 വ്യാഴാഴ്ച) ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് മുണ്ടൂർ കർമല മാതാ ദേവാലയത്തിൽ... ഭാര്യ സിസിലി ( മണലൂർ താണിക്കൽ കുടുംബാംഗം ) ജീന( നേഴ്സ് റോം ) ജോബി( മൊറോക്കോ) ജോജി (ബിസിനസ്) മരുമക്കൾ തോംസൺ ചക്രമാക്കൽ മെയ്മോള്‍( റോം നേഴ്സ്)
മേരി ടീച്ചർ പുത്തൂർ ഡി എസ് ജി എൽ പി സ്കൂളിൽ നിന്നും വിരമിച്ച മേരി ടീച്ചർക്ക് യാത്രാമംഗളങ്ങൾ നേർന്നുകൊണ്ട് സ്റ്റാഫ് & പിടിഎ.
ലിസി കെ.എഫ് പറപ്പൂര് സെന്റ് ജോണ്‍സ് എല്‍പി സ്കൂളില്‍ നിന്നും വിരമിച്ച ലിസി കെ.എഫ് (അധ്യാപിക )
മേരി സൂസി കെ.ജെ പറപ്പൂര് സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നും വിരമിച്ച മേരി സൂസി കെ.ജെ (UPST)