462- മത് ലോക സി.എൽ.സി ദിനാഘോഷം

 പറപ്പൂർ ഫൊറോന സി.എൽ.സിയുടെ 462- മത് ലോക സി.എൽ.സി ദിനാഘോഷം  ചിറ്റിലപ്പിള്ളി  സെന്റ്. റീത്താസ്   ദേവാലയത്തിൽ വെച്ച് നടത്തി.



   പറപ്പൂർ ഫൊറോന സി.എൽ.സി. പ്രൊമോട്ടർ ഫാ. ഫ്രാങ്ക്ലിൻ കണ്ണനായ്ക്കൽ സി.എൽ. സി. പതാക ഉയർത്തി. 

തുടർന്ന്  സി.എൽ.സി. പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗം ചിറ്റിലപ്പിള്ളി വികാരി ഫാ. ജോളി ചിറമൽ  ഉത്ഘാടനം ചെയ്തു. യോഗത്തിൽ  തൃശ്ശൂർ അതിരൂപത സി. എൽ. സി  പ്രസിഡന്റ് ജെറിൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. സി.എൽ.സിക്കു വേണ്ടി സമഗ്ര സംഭാവന നൽകിയ ബിജിൽ സി ജോസഫിനെ പറപ്പൂർ ഫൊറോനാ സി എൽ സി ആദരിക്കുകയും ,  

 കലാപരിപാടികൾക്ക് ശേഷം യോഗം അവസാനിക്കുകയും ചെയ്തു.