കുറുമാൽ സെന്റ് ജോർജ്ജ് ദൈവാലയത്തിലെ തിരുന്നാൾ ഇന്ന്
ചിത്രം : ശനിയാഴ്ച നടന്ന രൂപക്കൂട് എഴുന്നള്ളിപ്പിൽ നിന്ന്.കുറുമാൽ :
കുറുമാൽ സെന്റ് ജോർജ്ജ് ദൈവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീർ വർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഇന്ന് ഭക്തി ആദരപൂർവ്വം ആഘോഷിക്കുന്നു. രാവിലെ 6 :30 നും, 10നും, ഉച്ചതിരിഞ്ഞ് 4നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 10 മണിക്കുള്ള ആഘോഷമായി തിരുനാൾ പാട്ടു കുർബാനയ്ക്ക് കപ്പുച്ചിൻ പ്രൊവിൻഷ്യൽ റവ. ഫാ. ഡോ. ജെയ്സൺ കാളൻ ( സെന്റ് തോമസ് കപ്പൂച്ചിൻ പ്രോവിൻസ്, ആലുവ) മുഖ്യ കാർമ്മികനായിരിക്കും. അസിസ്റ്റന്റ് പ്രൊവിൻഷ്യൽ റവ. ഫാ. ഡോ. ലോട്ടസ് മലേക്കുടി ( കാൽവരി ആശ്രമം, തൃശ്ശൂർ) തിരുനാൾ സന്ദേശം നൽകും. റവ. ഫാ. വിന്നി അറങ്ങാശ്ശേരി സഹ കാർമീകൻ ആയിരിക്കും. വൈകിട്ട് 4 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം പൊൻകുരിശുകളുടെയും മുത്തുകുട കളുടെയും വാദ്യമേള ആഘോഷങ്ങളുടെയും അകമ്പടിയോടെ യുള്ള തിരുനാൾ പ്രദക്ഷിണവും, തുടർന്ന് ഏഴുമണിക്ക് പള്ളിയങ്കണത്തിൽ ഗാനമേളയും അരങ്ങേറും, നാളെ (8/4/2024) രാവിലെ 6:30ന് ഇടവകയിലെ മരിച്ചുപോയ വർക്ക് വേണ്ടിയുള്ള അനുസ്മരണ കുർബാനയും പൊതു ഒപ്പീസിനോടും കൂടി തിരുനാളിന് സമാപനം ആകും.
ഇടവക വികാരി റവ. ഫാ. ഡോ. സേവ്യാർ ക്രിസ്റ്റി പള്ളി കുന്നത്ത്. തിരുനാൾ കൺവീനർ റോഗൻ ഡേവിഡ്, ട്രസ്റ്റി മാരായ പി ജി കൊച്ചുദേവസി, വി എൽ തോമസ് , മറ്റു കൺവീനർമാർ, യൂണിറ്റ് ഭാരവാഹികൾ , സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകുന്നു .