, സിസ്റ്റർ ബൈലജ ജെയിംസ് എന്നിവരുടെ നിത്യവ്രത വാഗ്ദാനത്തിന്റെ ഇരുപത്തിഅഞ്ചാം വാർഷികാഘോഷം നടത്തി.
വെള്ളാറ്റഞ്ഞൂർ:
സിസ്റ്റർ. ബൈലത ജെയിംസ്, സിസ്റ്റർ ബൈലജ ജെയിംസ് എന്നിവരുടെ നിത്യവ്രതവാഗ്ദാനത്തിന്റെ ഇരുപത്തി അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ ദേവാലയത്തിൽ വെച്ചും, തുടർന്ന് സ്വവസതിയിലും വിവിധ ചടങ്ങുകൾ സംഘടിപ്പിച്ചു. വെള്ളാറ്റഞ്ഞൂർ ഫാത്തിമാ മാതാ ചർച്ച്
വികാരി റവ. ഫാ. സൈമൺ തേർമഠo, മുൻ വികാരി റവ.ഫാ ഡേവീസ് ചക്കാലയ്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ സിസ്റ്റർ. ആനി ഫ്രാൻസിസ് നേതൃത്വം നൽകി.
പഞ്ചായത്തംഗം പി.എൻ. അനിൽ മാസ്റ്റർ,വാർഡ് വികസന വികസന സമിതി അധ്യക്ഷ ശ്രീമതി എൽസി ഔസേഫ്, മുൻ പഞ്ചായത്തംഗം ശ്രീമതി സിമിടീച്ചർ, എന്നിവർ ആശംസകൾ നേർന്നു.