ഇന്ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം.

 ഇന്ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം.




തൃശൂർ :ഇന്ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം

 പകല്‍ സമയത്ത് സൂര്യന്റെ കിരണങ്ങള്‍ മറച്ചുകൊണ്ട് ഭൂമിയില്‍ ഇരുള്‍ പടരും. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ സൂര്യന്‍ പൂര്‍ണ്ണമായി മറഞ്ഞുപോകുന്നതാണ് കാരണം.

50 വര്‍ഷത്തിനിടയിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. ഇന്ത്യയില്‍ നിന്ന് ഗ്രഹണം കാണാനാകില്ല. വടക്കേ അമേരിക്ക, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യക്കാര്‍ക്കാണ് ഈ ഗ്രഹണം നേരില്‍ കാണാനാകൂ. ഗ്രേറ്റ് നോര്‍ത്ത് അമേരിക്കന്‍ എക്ലിപ്‌സ് എന്നാണ് ഇന്നത്തെ ഗ്രഹണം അറിയപ്പെടുന്നത്.


നാസയടക്കമുള്ള ഏജന്‍സികള്‍ ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ഏപ്രില്‍ എട്ട് രാത്രി 9.12നാണ് ഗ്രഹണം തുടങ്ങുക. ഏപ്രില്‍ ഒമ്പത് പുലര്‍ച്ചെ 2.25ന് അവസാനിക്കും. ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്ന പകല്‍ സമയത്തുപോലും ഇരുട്ടനുഭവപ്പെടും.


ടോട്ടല്‍ സോളാര്‍ എക്ലിപ്സ് NASA+-epw നാസ ടിവിയിലും ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റിലും സംപ്രേക്ഷണം ചെയ്യും. യുഎസ് ബഹിരാകാശ ഏജന്‍സി അവരുടെ യൂട്യൂബ് ചാനലിലും നാസ ടെലിവിഷന്റെ മീഡിയ ചാനലിലും ഗ്രഹണത്തിന്റെ ദൂരദര്‍ശിനി ദൃശ്യങ്ങള്‍ നല്‍കും. സ്ട്രീമിംഗ് ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ച്‌ മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി നീളും.


നോര്‍ത്ത് അമേരിക്കയിലെ ടെക്‌സസ്, ഒക്ലഹോമ, അര്‍ക്കന്‍സാസ്, മിസോറി, ഇല്ലിനോയിസ്, കെന്റക്കി, ഇന്ത്യാന, ഒഹിയോ, പെന്‍സില്‍വാനിയ, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, ന്യൂ ഹാംഷെയര്‍, മെയ്ന്‍ എന്നിവിടങ്ങളില്‍ ദൃശ്യമാകും. ടെന്നസി, മിഷിഗണ്‍ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങളിലും ഗ്രഹണം അനുഭവപ്പെടും.