എടിഎം അടഞ്ഞു കിടന്നിട്ട് ഇന്നേക്ക് എഴു ദിവസം

 വേലൂർ :

  വേലൂരിലെ  എടിഎം അടഞ്ഞു കിടന്നിട്ട് ഇന്നേക്ക് എഴു ദിവസം ഇതുവരെ ഉദ്യോഗസ്ഥർ എ ടി എം നന്നാക്കാൻ ശ്രമിക്കുന്നില്ല, വേലൂരിൽ ജനങ്ങൾ വലയുന്നു. 



വേലൂർ, കുറുമാൽ, തണ്ടിലം, വെള്ളാറ്റഞ്ഞൂർ, തയ്യൂർ തുടങ്ങിയ മേഖലകളിൽ നിന്നും ദിനംപ്രതി ആളുകൾ വന്നു മടങ്ങി പോവുകയാണെന്ന് പ്രദേശവാസികൾ പരാതി പറയുന്നു. ബാങ്കിൽ വിവരം അറിയിച്ചപ്പോൾ ഉടനെ ശരിയാക്കും എന്ന് പറഞ്ഞ് നാലുദിവസമായി എന്നും ഇതുവരെ ആരും വന്നു നോക്കിയിട്ടില്ല എന്നും പ്രദേശവാസികൾ പറഞ്ഞു.