തൃശൂർ കോർപറേഷൻ ഓഫീസിൽ താല്ക്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തൃശൂർ :കോർപറേഷനിലെ താത്ക്കാലിക ജീവനക്കാരനെ കോർപറേഷൻ ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അരിമ്പൂർ കൈപ്പിള്ളി സ്വദേശി കണ്ടമ്പുള്ളി സത്യന്‍റെ മകൻ സതീഷ്(38) ആണ് കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്‍റെ മുറിക്കു തൊട്ടടുത്ത റൂമില്‍ തൂങ്ങിമരിച്ചത്.
ആരോഗ്യവിഭാഗം ഹെല്‍ത്ത് സ്ക്വാഡില്‍ കഴിഞ്ഞ ഏഴു വർഷമായി ഡ്രൈവറായി ജോലിനോക്കുകയായിരുന്നു. രാത്രിഡ്യൂട്ടിക്കു ശേഷമാണ് ആത്മഹത്യ ചെയ്തത്.
രാവിലെ പതിവുസമയം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ പലവട്ടം ഫോണില്‍ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല.തുടർന്ന് സഹപ്രവർത്തകരെ ബന്ധപ്പെട്ടു. അവർ മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ ഫാനില്‍ കയറില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കി ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പ്രാഥമിക സൂചന.
മനീഷയാണ് സതീഷിന്‍റെ ഭാര്യ. മക്കള്‍: ഭദ്രിനാഥ്, ഭൂമിനാഥ്, കാശിനാഥ്. അമ്മ: വിമല. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി.