കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൈപ്പറമ്പ് യൂണിറ്റിന്റെ 29-ാമത് വാർഷിക പൊതുയോഗം കൈപ്പറമ്പ് കണ്ടങ്ങത്ത് ബിൽഡിങ്ങിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പതാക ഉയർത്തിയ ശേഷം
വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ. ആർ വിനോദ് കുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
വ്യാപാരികളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം വടക്കാഞ്ചേരി നിയോജകമണ്ഡലം ചെയർമാൻ പി പി ജോണി നിർവഹിച്ചു.
തുടർന്ന്
പുതിയ ഭരണസമിതി അംഗങ്ങളായി യൂണിറ്റിന്റ നിലവിലെ പ്രസിഡന്റ് ആയിരുന്ന
കെ എ സുബ്രമണ്യൻ , ജനറൽ സെക്രട്ടറി
വിൻസൺ. ഒ. എം, ട്രെഷറർ ആയി ബിനു പാങ്ങിൽ എന്നിവരെ തന്നെ തിരഞ്ഞെടുക്കുകയും തുടർന്ന് സ്നേഹവിരുന്നിനു ശേഷം യോഗം പിരിച്ചുവിടുകയും ചെയ്തു. നാട്ടുവാർത്ത News