കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതുതായി സ്ഥാപിച്ച ഓഫീസ് ബിൽഡിങ്ങിന്റെയും ഡയാലിസിസ് സെന്ററിന്റെയും ഉദ്ഘാടനം ഏപ്രിൽ 10ന് .

 കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതുതായി സ്ഥാപിച്ച ഓഫീസ് ബിൽഡിങ്ങിന്റെയും ഡയാലിസിസ്  സെന്ററിന്റെയും ഉദ്ഘാടനം ഏപ്രിൽ 10ന് .



  കുറുമാൽ സെന്റ് ജോർജ്ജ് ദൈവാലയത്തിന്  സമീപം  നിർമ്മാണം പൂർത്തീകരിച്ച   കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതുതായി സ്ഥാപിച്ച ഓഫീസ് ബിൽഡിങ്ങിന്റെയും ഡയാലിസിസ്  സെന്ററിന്റെയും ഉദ്ഘാടന കർമ്മം ഏപ്രിൽ 10ന്  ഉച്ചതിരിഞ്ഞ്  3 മണിക്ക്  കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ റവ. ഫാ. ഡേവിസ് ചിറമ്മേലിന്റെ അധ്യക്ഷതയിൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫസർ ഡോ. മോഹനൻ കുന്നുമ്മേൽ നിർവഹിക്കുന്നു. 



പത്മശ്രീ  ഡോ. ജോസ് ചാക്കോ പെരിയപുരം, ഡോ. മാത്യു ജേക്കബ് , ഡോ. ജോർജ്ജ്  പി അബ്രഹാം, ഡോ. ആൻഡ്രൂസ്  സി ജോസഫ്, ഡോ. അബി അബ്രഹാം എം, എന്നിവർ മുഖ്യാതിഥികളായിരിക്കും. അമല ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ ആശിർവാദ കർമ്മം നിർവഹിക്കും.