പാറന്നൂർ സെൻ്റ് ജോസഫ്സ് പള്ളിയിലെ തിരുനാൾ ഇന്ന്.

 പാറന്നൂർ  സെൻ്റ് ജോസഫ്സ് പള്ളിയിലെ തിരുനാൾ ഇന്ന്




  ഇന്നലെ (6/4/2024) രാവിലെ 6.30 ന് കുർബാന, ലദീഞ്ഞ്, നൊവേന, അമ്പ്, വള എഴുന്നള്ളിക്കൽ എന്നിവ നടന്നു .  


വൈകിട്ട് 5ന് ചിറനെല്ലൂരിൽ നിന്ന് പ്രദക്ഷിണവും രാത്രി 7 ന് പ്രദക്ഷിണം സമാപനവും തുടർന്ന് ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചു വെയ്ക്കൽ എന്നിവ ഉണ്ടായി . രാത്രി 11ന് അമ്പ് ,വള എഴുന്നള്ളിപ്പ് സമാപനം.തുടർന്ന് സംയുക്ത ബാൻ്റ് വാദ്യവും ഫാൻസി വെടിക്കെട്ടും നടന്നു . 


 തിരുനാൾ ദിനമായ ഇന്ന്  രാവിലെ 6.30 നും  10 നും  ഉച്ചതിരിഞ്ഞ്  4:30 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.  10 മണിക്ക് നടക്കുന്ന  പാട്ടുകുർബാനയ്ക്ക് ഫാ.ജോഷി കണ്ണമ്പുഴ മുഖ്യകാർമികത്വം വഹിക്കും.ഫാ.രഞ്ജിത്ത് അത്താണിക്കൽ സന്ദേശം നൽകും.വൈകിട്ട് 4.30 ന്റെ കുർബാനക്ക് ശേഷം പ്രദക്ഷിണവും  നടക്കും. രാത്രി 7 ന് ഗാനമേളയും അരങ്ങേറും. നാളെ (8/4/2024) രാവിലെ 6.30 ന് മരിച്ചവർക്കു വേണ്ടിയുള്ള കുർബാനക്കും തിരുകർമങ്ങൾക്കും 

 ശേഷം തിരുനാളിന് സമാപനം ആകും.

തിരുനാളിൻ്റെ നടത്തിപ്പിന് വികാരി ഫാ.മനോജ് താണിക്കൽ, ജനറൽ കൺവീനർ പി.വി. റാഫി, കൈക്കാരന്മാരായ എ.ജെ.പ്രിൻസൺ, കെ.ജെ.ലിൻ്റോ എന്നിവരുടെ നേതൃത്വത്തിൽ ആണ് തിരുനാൾ ആഘോഷിക്കുന്നത്.